​ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണം; രക്ഷാസമിതി പ്രമേയം വീറ്റോചെയ്ത്‌ അമേരിക്ക

US vetoes UN Security Council resolution

ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന യു എൻ പ്രമേയം വീറ്റോ ചെയ്തു അമേരിക്ക. ബുധനാഴ്ച സ്ഥിരാംഗങ്ങളല്ലാത്ത പത്ത്‌ രാജ്യങ്ങൾ ചേർന്നാണ്‌ ഗാസയിലെ സ്ഥിതിഗതികൾ ചൂണ്ടിക്കാട്ടി പ്രമേയം അവതരിപ്പിച്ചത്‌. 14 അംഗങ്ങളും പിന്തുണച്ച പ്രമേയത്തെ സ്ഥിരാംഗമായ അമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു.

ഇസ്രയേൽ കടന്നാക്രമണത്തിൽ ഗാസയിൽ ഇതുവരെ 43,985 പേരാണ്‌ കൊല്ലപ്പെട്ടത്‌. ഭക്ഷ്യക്ഷാമവും പട്ടിണിയും മേഖലയിൽ രൂക്ഷമാണ്‌. പട്ടിണി കാരണം അവശരായ 17 കുട്ടികളെ കമാൽ അവ്‌ദാൻ ആശുപത്രിയിൽ ബുധനാഴ്ച പ്രവേശിപ്പിച്ചിരുന്നു.

Also Read: ചോരക്കൊതി മാറാതെ താലിബാൻ; അഫ്ഗാൻ വോളിബോൾ താരത്തെ കഴുത്തറുത്ത് കൊന്നു

അതേസമയം, ഗാസമുനമ്പിൽ ജാക്കറ്റും ഹെൽമെറ്റുമടക്കം സൈനിക യൂണിഫോം ധരിച്ച് സന്ദർശനം നടത്തി ഇസ്രയേൽ പ്രസിഡന്റ്‌ ബെന്യാമിൻ നെതന്യാഹു. കടൽത്തീരത്തുനിന്ന്‌ ‘ഹമാസിന്‌ ഇനി മടങ്ങിവരവില്ല’ എന്ന്‌ അദ്ദേഹം പ്രഖ്യാപിക്കുന്ന വീഡിയോ ഇസ്രയേൽ സൈന്യം പുറത്തുവിട്ടിട്ടുണ്ട്.

Also Read: ചുടുചോര്‍ വാരിപ്പിച്ച് ബൈഡന്‍; റഷ്യക്ക് നേരെ ദീര്‍ഘദൂര അമേരിക്കന്‍ മിസൈല്‍ പ്രയോഗിച്ച് ഉക്രൈന്‍

‘‘ഗാസയിൽ അവശേഷിക്കുന്ന 101 ബന്ദികൾക്കായി തിരച്ചിൽ തുടരും. ഓരോ ബന്ദിക്കും 50 ലക്ഷം ഡോളർ വീതം സഹായം നൽകും. ഇവരെ ഉപദ്രവിക്കുന്നവരെ വേട്ടയാടിപ്പിടിച്ച്‌ ഇല്ലാതാക്കും’’–- നെതന്യാഹു പറഞ്ഞു. ഹമാസിന്റെ സൈനികശേഷി പൂർണമായും നശിപ്പിച്ചെന്നും സംഘടനയെ ഉന്മൂലനം ചെയ്യുകയാണ്‌ ലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News