ഉടനെ തന്നെ ഈ രണ്ട് ആപ്പുകൾ മൊബൈലിൽ നിന്നും ഡിലീറ്റ് ചെയ്തോ ; തട്ടിപ്പുമായി ഹാക്കർമാർ രംഗത്തുണ്ട്

hacker

മൊബൈൽ ഫോൺ ഹാക്കർമാർ വീണ്ടും വെല്ലുവിളിയുയർത്തുന്നു. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം 11 ദശലക്ഷത്തിലധികം ആൻഡ്രോയിഡ് ഫോണുകളിലും ടാബ്‌ലെറ്റുകളിലും നെക്രോ ട്രോജൻ എന്നറിയപ്പെടുന്ന അപകടകരമായ വൈറസ് ബാധിച്ചിരിക്കുന്നു.അനധികൃതമായ അപ്ലിക്കേഷനുകൾ വഴിയും ഗെയിം മോഡുകൾ വഴിയുമാണ് നെക്രോ ട്രോജൻ എന്ന അപകടകാരിയായ വൈറസ് ഫോണുകളിലേക്ക് പ്രവേശിക്കുന്നത്.

2019 ലായിരുന്നു ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്. അതാണ് ഇപ്പോൾ വീണ്ടും ഉയർന്നുവന്നിരിക്കുന്നത്. വൈറസിന് മേൽ കൂടുതൽ ആശങ്ക ഉണർത്തുന്ന മറ്റൊരു കാര്യം ഗൂഗിൾ പ്ലേ സ്റ്റോറിലും നെക്രോ ട്രോജൻ വൈറസ് ഉണ്ട് എന്നതാണ്.

ALSO READ : ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്…ചാറ്റ് ജിപിടി ഇനി സംസാരിക്കും അഞ്ച് വ്യത്യസ്ത ശബ്ദങ്ങളില്‍!

എന്താണ് വൈറസ് ചെയ്യുന്നത്?

ഒരു ഫോണിലേക്ക് വൈറസ് പ്രവേശിച്ചു കഴിഞ്ഞാൽ കൂടുതൽ ദോഷകരമായ ഫയലുകൾ ഡൗൺലോഡ് ചെയ്യുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. തുടർന്ന് നിങ്ങളുടെ സമ്മതമില്ലാതെ ഫോണിൽ തുടർച്ചയായ പരസ്യങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ അപകടകാരികളായ മറ്റ് വൈറസുകളെ പ്രചരിപ്പിക്കാൻ സഹായിക്കുന്ന ഒരു ഉപകരണമായി നിങ്ങളുടെ ഫോണിനെ മാറ്റുകയും ചെയ്യുന്നു.

ALSO READ : സാംസങ് ഇയർബഡ്സ് പൊട്ടിത്തെറിച്ച് കാമുകിയുടെ കേൾവി ശക്തി നഷ്ടപ്പെട്ടു, നിയമ നടപടികൾക്കൊരുങ്ങി തുർക്കി സ്വദേശി

പ്രധാനമായും രണ്ട് ആപ്പുകൾ ആണ് ഈ വൈറസ് പടർത്തുന്നതിൽ കാരണമാകുന്നത്. Vuta Camera, Max Browser എന്നീ ആപ്പുകൾ ആണ് അത്. ഏകദേശം 10 ദശലക്ഷം ഉപയോക്താക്കൾ ഡൗൺലോഡ് ചെയ്‌ത വളരെ ജനപ്രിയമായ ഒരു ക്യാമറ അപ്ലിക്കേഷനാണ് Vuta കാമറ. മാത്രമല്ല സ്‌പോട്ടിഫൈ പ്ലസ്, വാട്ട്‌സ്ആപ്പ്, മൈൻക്രാഫ്റ്റ് തുടങ്ങിയ ആപ്പുകളുടെ അപ്‌ഡേറ്റ് ചെയ്ത പതിപ്പുകളെയും വൈറസ് ബാധിച്ചിട്ടുണ്ടെന്ന് റിപോർട്ടുകൾ പറയുന്നു.

എങ്ങനെ സ്വയം സംരക്ഷിക്കാം

ഗൂഗിൾ പ്ലേ സ്റ്റോർ പോലുള്ള ഔദ്യോഗിക സൈറ്റുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ ഫോണിൽ ഗൂഗിൾ പ്ലേ പ്രൊട്ടക്റ്റ് പ്രവർത്തനക്ഷമമാക്കി നിലനിർത്തുന്നതിലൂടെ വൈറസിൽ നിന്നും സ്വയം സംരക്ഷണം ഒരുക്കാം. ഒപ്പം ഏതെങ്കിലും ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനുമുമ്പ്, അതിൻ്റെ റേറ്റിംഗുകളും അവലോകനങ്ങളും പരിശോധിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News