നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനമാണ് രാജ്യത്തിന് വേണ്ടതെന്ന് സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കെ.എം ജോസഫ്. ഭരണഘടനാ മൂല്യങ്ങള്‍ പൊതു സമൂഹത്തിലേക്ക് എത്തിക്കുന്നതിനും വിവിധ മേഖലകളിലെ അഴിമതി തടയുന്നതിനും നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: കുസാറ്റ് അപകടം; എന്ത് കൊണ്ട് അപകടം ഉണ്ടായി, അന്വേഷണം പുരോഗമിക്കുന്നു
ഭരണഘടനാ ദിനാഘോഷത്തിന്റെ ഭാഗമായി പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റ്യൂട്ടും ഗവണ്‍മെന്റ് ലോ കോളജും സംയുക്തമായി സംഘടിപ്പിച്ച ഭരണഘടന ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പാര്‍ലിമെന്ററി കാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ബിവീഷ് യുസി, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ശക്തിധരന്‍, തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സഫി മോഹന്‍, സലീന എന്നിവര്‍ സംസാരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here