വിദ്വേഷ പ്രസംഗം; അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിനെ നീക്കാനുള്ള ഇംപീച്ച്‌മെന്റ് പ്രമേയം ഇന്ന് കൈമാറും

sk yadhav

വിദ്വേഷ പ്രസംഗത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിനെ നീക്കാനുള്ള ഇംപീച്ച്‌മെന്റ് പ്രമേയം ഇന്ന് രാജ്യസഭക്ക് കൈമാറും .രാജ്യസഭാ സെക്രട്ടറി ജനറലിനാണ് പ്രതിപക്ഷം പ്രമേയം കൈമാറുക.ദിഗ് വിജയ് സിംഗ്, കപിൽ സിബൽ എന്നിവർ അവതരിപ്പിക്കുന്ന പ്രമേയത്തിൽ വിവിധ പ്രതിപക്ഷ പാർട്ടികളിലെ എംപിമാർ ഒപ്പിട്ടു.

പ്രയാഗ്‌രാജിൽ വിശ്വഹിന്ദു പരിഷത്ത് നടത്തിയ പരിപാടിയിൽ സംസാരിക്കവെയാണ് ജസ്‌റ്റിസ് എസ്‌കെ യാദവ് വിവാദ പരാമർശം നടത്തിയത്. ഏകീകൃത സിവിൽ കോഡിനെ കുറിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് എസ്‌കെ യാദവിന്റെ പ്രകോപനമാരായ പ്രസംഗം നടന്നത്.. നിയമം ശരിക്കും ഭൂരിപക്ഷത്തിനനുസരിച്ചാണ് പ്രവർത്തിക്കുന്നത്.ബഹുഭാര്യാത്വവും മുത്തലാഖ് ചൊല്ലലും ഒക്കെ നിരോധിക്കേണ്ടത് ആവശ്യമാണെന്നുമായിരുന്നു ജഡ്ജി ശേഖർ കുമാർ യാദവ് പറഞ്ഞത്. ഇത്തരം കാര്യങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ശേഖർ കുമാർ യാദവ് പറഞ്ഞു. പരാമർശത്തിൽ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ശക്തമാവുന്നുണ്ട്.

also read: മഹാരാഷ്ട്രയില്‍ ഇനി എന്ത്? ഫഡ്‌നാവിസ് ദില്ലിയില്‍ നേതാക്കളെ കണ്ടു, ഷിന്‍ഡേയെ പിണക്കാനാവാതെ ബിജെപി
മറ്റ് സമുദായങ്ങൾ ഇതേ സംസ്‌കാരവും പാരമ്പര്യവും പിന്തുടരുമെന്ന് ഹിന്ദുക്കൾ പ്രതീക്ഷിക്കുന്നില്ലെന്നും എന്നാൽ ഈ രാജ്യത്തിന്റെ സംസ്‌കാരത്തെയും മഹത് വ്യക്തികളെയും ഈ നാടിന്റെ ദൈവത്തെയും അനാദരിക്കരുതെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശേഖർ കുമാർ യാദവ് പറഞ്ഞു. രാജ്യവ്യാപകമായി എകീകൃത സിവിൽ കോഡ് വരുമെന്ന കാര്യത്തിലും പ്രതീക്ഷ പങ്കുവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News