എന്‍ ഐ എ ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി; അന്വേഷണ ഏജൻസിയുടെ ഓഫീസില്‍ പ്രവേശിക്കുന്നതിനിടെ യുവാവ് പിടിയില്‍

ഭാര്യക്ക് മുന്നില്‍ ആളാകാന്‍ എന്‍ ഐ എ ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയ യുവാവ് പിടിയില്‍. ഗുജറാത്തിലെ ഗാന്ധിനഗര്‍ സ്വദേശിയായ ഗുഞ്ജൻ കാന്തിയ(31) ആണ് പിടിയിലായത്. ചൊവ്വാഴ്ച വൈകുന്നേരം, എസ്പി റോഡിലുള്ള ദേശീയ അന്വേഷണ ഏജൻസിയുടെ ജഗത്പൂർ ഓഫീസിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ തുടങ്ങുമ്പോഴാണ് കാന്തിയ പിടിയിലാകുന്നത്. രഹസ്യ ഏജന്‍റാണെന്ന് ഭാര്യയുടെ മുന്നില്‍ തെളിയിക്കുക എന്ന ഉദ്ദേശത്തോടെയാണ് കാന്തിയ എന്‍ ഐ എ ഓഫീസിലേക്ക് കടന്നത്. എന്നാല്‍ കാന്തിയയുടെ ഐഡി കാര്‍ഡ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ആസ്ഥാനത്ത് ഹാജരാക്കി. ഗാന്ധിനഗറിലെ മൻസ താലൂക്കിലെ അല്ലോവ ഗ്രാമത്തിലെ താമസക്കാരനാണ് കാന്തിയ. ഇയാൾ മൻസയിൽ വിസ കൺസൾട്ടൻസി സ്ഥാപനം നടത്തുകയാണ്.

also read :‘ഞാന്‍ എന്റെ കര്‍മം ചെയ്തു’; മാതാപിതാക്കളെ വെട്ടിക്കൊന്ന പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ; കീഴടക്കിയത് സാഹസികമായി

“ചൊവ്വാഴ്‌ച വൈകുന്നേരം ഔട്ടിങ്ങിന് കൊണ്ടുപോകാമെന്നും എന്നാൽ അതിന് മുമ്പ് കുറച്ച് നേരം തന്‍റെ ഓഫീസിൽ നിൽക്കണമെന്നും കാന്തിയ ഭാര്യയോട് പറഞ്ഞിരുന്നു. താന്‍ എന്‍ഐഎയുടെ രഹസ്യ ഏജന്‍റാണെന്ന് തെളിയിക്കാന്‍ അവരുടെ കാര്‍ എൻഐഎ ഓഫീസിന് പുറത്ത് നിർത്തി, പക്ഷേ അകത്ത് കടക്കാൻ ശ്രമിച്ചപ്പോൾ പിടിക്കപ്പെട്ടു” ഇൻസ്പെക്ടർ അഗ്രവത് പറഞ്ഞു. നാല് വർഷമായി കാന്തിയ വ്യാജ കാർഡ് ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് ഐഡികൾ എൻഐഎ രഹസ്യ ഏജന്‍റ് എന്ന നിലയിലുള്ള തന്‍റെ ‘യഥാർഥ ജോലിയുടെ’ ഒരു മറ മാത്രമാണെന്ന് കാന്തിയ ഭാര്യയോട് പറഞ്ഞതായി അഗ്രവത് പറയുന്നു.

“വ്യാജ ഐഡി കാർഡിൽ അദ്ദേഹത്തിന്‍റെ പേരും 2018 മാർച്ച് 14ന് ഇഷ്യൂ ചെയ്ത തിയതിയും സബ് ഇൻസ്‌പെക്ടർ റാങ്കും കാണിച്ചിരുന്നു,” ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്  പിഎസ്‌ഐ ,കെ ബി ദേശായി സമർപ്പിച്ച എഫ്‌ഐആറിൽ പറയുന്നു. മറ്റ് വ്യാജ ഐഡികളും കാന്തിയയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. എൻഐഎയിലെയും മറ്റ് സർക്കാർ വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥരുടെ ലോഗോയും ഒപ്പും വ്യാജ ഐഡി ഉണ്ടാക്കുന്നതിനായി കാന്തിയ ഡൗൺലോഡ് ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.ജോലി ചെയ്യാനും, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമുള്ള അതിഥി മന്ദിരത്തിൽ താമസിക്കാനും താൻ ഈ കാർഡുകൾ പലയിടത്തും ഉപയോഗിച്ചിട്ടുണ്ടെന്ന് കാന്തിയ പൊലീസിനോട് പറഞ്ഞു.

also read :കഞ്ചിക്കോട് കുഴൽപ്പണക്കേസിൽ ഒരാൾ കീഴടങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News