കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാർക്ക് 8-ാം ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ: എംപ്ലോയീസ് ആൻ്റ് വർക്കേഴ്സ് തിരുവനന്തപുരം ജില്ലാ സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ബാങ്ക് എംപ്ലോയീസ് ഹാളിൽ ചേർന്ന സമ്മേളനം വി ജോയി എം എൽ എ ഉദ്ഘാടനം ചെയ്തു.
പ്രസിഡൻ്റ് ജി ആർ പ്രമോദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വർക്കിംഗ് പ്രസിഡൻ്റ് കെ വി മനോജ് കുമാർ രക്തസാക്ഷി പ്രമേയവും വൈസ് ചെർപേഴ്സൺ സ്വപ്ന എസ് മണി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. എഫ് സി റ്റി ഒ ജില്ലാ സെക്രട്ടറി ജി ശ്രീ ശ്രീകുമാർ, സി ജി പി എ ജില്ലാ സെക്രട്ടറി എസ് അശോക് കുമാർ, ഗിരിഷ് (പി എഫ് ഓഫീസ് ) എന്നിവർ സംസാരിച്ചു.
എൻ പി എസ്- യു പി എസ് പിൻവലിച്ച് പഴയ പെൻഷൻ പുന:സ്ഥാപിക്കുക, എൻഎഫ് പി ഇ , ഐ എസ് ആർ ഒ സ്റ്റാഫ് അസോസിയേഷൻ സംഘടനകളുടെ അംഗീകാരം പിൻവലിച്ച ഉത്തരവ് റദ്ധ് ചെയ്യുക, ആർ എം എസ് ഓഫീസ് അടച്ചുപൂട്ടൽ പിൻവലിക്കുക, ഓട്ടോണമെസ് സ്ഥാപനമായ ശ്രീചിത്രയിൽ ചെൽഡ് കെയർ ലീവ്, പി സി എ ,ബോണസ് എന്നിവ അനുവദിക്കുക ബഹിരാകാശ മേഖല ഉൾപ്പെടയുള്ള കേന്ദ്ര സ്ഥാപനങ്ങളിലെ സ്വകാര്യവൽക്കരണ നടപടി അവസാനിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങൾ കേന്ദ്ര സർക്കാരിനെ നൽകുവാൻ അംഗീകരം നൽകി.
സെക്രട്ടറി മുഹമദ് മാഹിൻ റിപ്പോർട്ടും ട്രഷറർ അനിൽ കുമാർ പി പി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു സെക്രട്ടറി മുഹമദ് മാഹിൻ സ്വാഗതം പറഞ്ഞു. ജി ആർ പ്രമോദ് പ്രസിഡൻ്റ് , മുഹമദ് മാഹിൻ സെക്രട്ടറി, കെ വി മനോജ് കുമാർ ട്രഷറർ ആയി വനിത സബ്കമ്മിറ്റി ചെയർപേഴസൺ എസ് ജ്യോതി ലക്ഷ്മി കൺവീനർ ഉഷ എന്നിവരെ തെരഞ്ഞെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here