നിങ്ങൾ അധികനേരം വെയിലത്തു ജോലി ചെയ്യുന്നവരാണോ? എങ്കിൽ തീർച്ചയായും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം. വേനല്‍ക്കാലത്ത് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് സണ്‍സ്‌ക്രീന്‍. അനുദിനം ചൂട് വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥയില്‍ പുറത്തിറങ്ങേണ്ടി വരുമ്പോള്‍ നിര്‍ബന്ധമായും ചർമത്തിന്റെ സംരക്ഷണം ഉറപ്പാക്കണം. അതികഠിനമായ ചൂട് ഏല്‍ക്കേണ്ടി വരുന്നത് ചർമത്തിന് ദോഷം വരുന്നത്കൊണ്ട് തന്നെ ഇവ വരണ്ടുപോകാനും ഇരുണ്ട പാടുകള്‍ ഉണ്ടാകുന്നതിനും കാരണമാകും.
എങ്ങനെ സൂര്യാഘാതത്തില്‍ നിന്ന് രക്ഷ നേടാം?
സൂര്യാഘാതത്തില്‍ നിന്ന് രക്ഷ നേടാൻ എളുപ്പമാണ്. അതിന് സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചാൽ മാത്രം മതി. അതികഠിനമായ ചൂടില്‍ പുറത്തിറങ്ങേണ്ടി വരുമ്പോള്‍ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കുന്നതിന് സണ്‍സ്‌ക്രീന്‍ സഹായിക്കും. സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗങ്ങളില്‍ ഓരോ ചതുരശ്ര സെന്റിമീറ്ററിലും രണ്ട് എംജി എന്ന തോതില്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം.
ഉപയോഗം കൃത്യമായ രീതിയില്‍
കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ചല്ലാതെ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കില്ല എന്നാണ് വിദഗ്ധർ പറയുന്നത്. സണ്‍സ്‌ക്രീനിന്റെ പുറത്ത് തന്നെ അത് ഉപയോഗിക്കേണ്ട രീതി കൊടുത്തിട്ടുണ്ട്. ആ രീതിയില്‍ തന്നെ വേണം അത് ഉപയോഗിക്കാന്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here