കാട്ടാനയെ കൊന്ന സംഘത്തിൽ ആറ് പേർ എന്ന് മൊഴി, തോട്ടമുടമ ഗോവയിലേക്ക് മുങ്ങിയെന്ന് സൂചന

തൃശൂര്‍ വടക്കാഞ്ചേരിയില്‍ കാട്ടാനയെ കൊന്ന് കൊമ്പെടുത്ത സംഘത്തിൽ ആറ് പേരുണ്ടായിരുന്നതായി മൊഴി. ആനക്കൊമ്പുമായി പട്ടിമറ്റത്ത് അറസ്റ്റിലായ അഖിൽ മോഹന്‍റേതാണ് മൊഴി. ആനയുടെ ജഡാവിഷ്ടങ്ങളുടെ ഡിഎന്‍എ പരിശോധന ഇന്ന് നടത്തും.

ALSO READ: നിളയുടെ കഥാകാരൻ…കൂടല്ലൂരിന്റെ സ്വന്തം എംടി

അഖിൽ മോഹന്‍റെ മൊഴി തന്നെയായിരുന്നു വടക്കാഞ്ചേരി വാഴക്കോട്ട് റബ്ബർ തോട്ടത്തില്‍ കാട്ടാനയുടെ ജഡം കണ്ടെത്താന്‍ നിര്‍ണായകമായത്. അഖിലിന് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുളളതായി അന്വേഷണസംഘത്തിന് വ്യക്തമായിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ കാട്ടാനയെ കുഴിച്ചുമൂടാന്‍ ആറ് പേര്‍ ഉണ്ടായിരുന്നുവെന്നാണ് അഖിലിന്‍റെ മൊഴി. ആറംഗ സംഘത്തിൽ മൂന്ന് പേരെ തനിക്ക് അറിയില്ലെന്നും അഖിൽ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ: പി ടി സെവന്റെ കാഴ്ച നഷ്‌ടമായ സംഭവം; ദുരൂഹത ആരോപിച്ച് ആനപ്രേമി സംഘം

സ്ഥമുടമയായ റോയി പന്നിക്കെണിയായി വച്ച വൈദ്യുത കമ്പിയില്‍ ഷോക്കടിച്ച് ആന ചരിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം. പിന്നീട് സുഹൃത്തുക്കളായ അഖിലിനെ അടക്കം റോയ് കുഴിച്ചുമൂടാനായി വിളിച്ചുവരുത്തി. എന്നാല്‍ ആനക്കൊമ്പ് മുറിച്ചെടുത്ത വിവരം റോയിക്ക് അറിയില്ലെന്നാണ് അഖില്‍ പറയുന്നത്. ഇത് സംബന്ധിച്ച് പിന്നീട് ഇരുവരും തമ്മില്‍ തര്‍ക്കവുമുണ്ടായി. ജൂണ്‍ 14നാണ് കാട്ടാന കൊല്ലപ്പെടുന്നത്. 15ന് റബ്ബര്‍ തോട്ടത്തിലെ കുളത്തില്‍ മറവ് ചെയ്തു. ഇതിനായി ഉപയോഗിച്ച ജെസിബി ഡ്രൈവറെയടക്കം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.

ALSO READ: മൂന്നുപേരും കൈ കോർത്ത് ലണ്ടൻ സ്ട്രീറ്റിൽ, ലാലേട്ടനൊപ്പം യൂസഫലിയും; വീഡിയോ ഏറ്റെടുത്ത് ആരാധകർ

കുളത്തില്‍ നിന്നും കണ്ടെടുത്ത ഒരു കൊമ്പ്, തലയോട്ടി, അസ്ഥികള്‍ എന്നിവ ഡിഎന്‍എ പരിശോധന നടത്തും. പട്ടിമറ്റത്ത് നിന്നും പിടികൂടിയ കൊമ്പാണോ ഇതെന്ന് സ്ഥിരീകരിക്കുകയാണ് ലക്ഷ്യം. ആന എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന കാര്യത്തിലും വ്യക്തത ഉണ്ടാകും. അതിനിടെ ഒളിവില്‍ പോയ സ്ഥലമുടമ റോയിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ ഗോവയിലേക്ക് കടന്നുവെന്നാണ് സൂചന. കേസിലെ മറ്റ് പ്രതികളെ തിരിച്ചറിയുന്നതിനും റോയിയുടെ അറസ്റ്റ് അനിവാര്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News