കേരളത്തിന്റെ തനതായ ദൃശ്യകലാരൂപമാണ് കഥകളി. രാമനാട്ടമെന്ന കലാരൂപം പരിഷ്‌കരിച്ചാണ് കഥകളിയുണ്ടായത്.കഥകളിയിലെ കഥാപാത്രങ്ങള്‍ പ്രധാനമായും പച്ച, കത്തി, കരി,താടി, മിനുക്ക് എന്നിങ്ങനെയുള്ള വേഷങ്ങളായാണ് അവതരിപ്പിക്കപ്പെടുന്നത്.
ശാസ്ത്രക്കളി, ചാക്യാര്‍കൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, അഷ്ടപദിയാട്ടം, ദാസിയാട്ടം, തെരുക്കൂത്ത്, തെയ്യം, തിറയാട്ടം, പടയണിതുടങ്ങിയ ക്ലാസ്സിക്കല്‍ – നാടന്‍കലാരൂപങ്ങളുടെ അംശങ്ങള്‍ കഥകളിയില്‍ ദൃശ്യമാണ്.
കഥകളി പദങ്ങളുടെ രംഗഭാഷയണ് മുദ്രകള്‍. ഹസ്തലക്ഷണ ദീപികയിലെ മുദ്രകളാണ് കഥകളിയില്‍ അനുവര്‍ത്തിക്കപ്പെടുന്നത്. പ്രധാനമായും 24 മുദ്രകള്‍ അടിസ്ഥാനമുദ്രകളായി കണക്കാക്കപ്പെടുന്നു. വ്യത്യസ്ത ശാസ്ത്രവിഭാഗങ്ങളില്‍ ഒരേ പേരിലുള്ള മുദ്രകള്‍ ഉണ്ടെങ്കിലും, അവ രൂപത്തില്‍ വ്യത്യസ്തങ്ങളാണ്.
Also Read : ‘ഔദാര്യമല്ല, അവകാശമാണ് ചോദിക്കുന്നത്’; കേരളത്തെ കേന്ദ്രം അവഗണിക്കുന്നതായി ഡോ. ജോൺ ബ്രിട്ടാസ് എംപി
മുദ്രകളുടെ ഉപയോഗത്തിനു നാട്യശാസ്ത്രവും അടിസ്ഥാനമാക്കിയിട്ടുണ്ട്. അഭിനയദര്‍പ്പണം , ബാലരാമഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളും അടിസ്ഥാനം തന്നെ. ആസ്വാദകന്‍ തന്റെ അരങ്ങുപരിചയത്താല്‍ നടന്‍ കാണിക്കുന്നത് സന്ദര്‍ഭാനുസരണം മനസ്സിലാകുന്നതാണ് നല്ലത്. മിക്ക കലാകാരന്മാരും പലരും മുദ്രകള്‍ ചുരുക്കി കാണിക്കാറുണ്ട്. 24 അടിസ്ഥാന മുദ്രകള്‍ താഴെ കൊടുക്കുന്നു.
- പതാക , 2. മുദ്രാഖ്യം , 3. കടകം , 4. മുഷ്ടി , 5. കര്‍ത്തരീമുഖം , 6. ശുകതുണ്ഡം , 7. കപിത്ഥകം , 8. ഹംസപക്ഷം , 9. ശിഖരം , 10. ഹംസാസ്യം , 11. അഞ്ജലി , 12. അര്‍ധചന്ദ്രം , 13. മുകുരം , 14. ഭ്രമരം , 15. സൂചികാമുഖം , 16. പല്ലവം , 17. ത്രിപതാക , 18. മൃഗശീര്‍ഷം , 19. സര്‍പ്പശിരസ്സ് , 20. വര്‍ദ്ധമാനകം , 21. അരാളം , 22. ഊര്‍ണ്ണനാഭം , 23. മുകുളം , 24. കടകാമുഖം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here