‘ഖാദി, ഗ്രാമവ്യവസായ ഉല്‍പന്നങ്ങള്‍ക്ക് ജിഎസ്ടി ചുമത്തുന്നത് വിപണി സാധ്യതയെ തുരങ്കംവെയ്ക്കുന്നത്’: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

ഖാദി, ഗ്രാമവ്യവസായ ഉല്‍പന്നങ്ങള്‍ക്ക് ജിഎസ്ടി നികുതി ചുമത്തുന്നത് ഈ ഉല്‍പന്നങ്ങളുടെ വിപണി സാധ്യതയെയും മത്സര ക്ഷമതയെയും തുരങ്കം വെയ്ക്കുന്നതാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. മുഴുവന്‍ ഖാദി, ഗ്രാമവ്യവസായ ഉല്‍പന്നങ്ങള്‍ക്കും ജിഎസ്ടിയുടെ പൂര്‍ണ ഇളവ് ഉറപ്പാക്കണമെന്നും ഇളവ് ഉറപ്പാക്കാന്‍ ജിഎസ്ടി കൗണ്‍സിലുമായി ഉടനടി ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും ജോണ്‍ ബ്രിട്ടാസ് ധനമന്ത്രി നിര്‍മല സീതാരാമന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ALSO READ:വയനാടിനായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി നല്‍കി

2024 ജൂലൈ 28-ന് മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖാദി, ഗ്രാമ വ്യവസായങ്ങളുടെ സുപ്രധാന പങ്കിനെ പ്രകീര്‍ത്തിച്ചെങ്കിലും നിരവധി ഖാദി ഉല്‍പന്നങ്ങളുടെ വിപണനത്തിനും വളര്‍ച്ചയ്ക്കും ജിഎസ്ടി തടസമായി തുടരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. നിലവില്‍, ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ (കെവിഐസി), സാക്ഷ്യപ്പെടുത്തിയ സ്ഥാപനങ്ങള്‍/ഔട്ട്‌ലെറ്റുകള്‍ എന്നിവയിലൂടെ വില്‍ക്കുന്ന ഖാദി തുണിത്തരങ്ങള്‍ക്ക് മാത്രമാണ് ജിഎസ്ടി ഇളവ് ലഭിക്കുന്നത്. റെഡിമെയ്ഡ് ഖാദി വസ്ത്രങ്ങള്‍ക്കാകട്ടെ, വില്‍പ്പന മൂല്യം അനുസരിച്ച് 5% അല്ലെങ്കില്‍ 12% ജിഎസ്ടി നല്‍കേണ്ടതുണ്ട്. പോളിസ്റ്റര്‍ ഖാദിക്കും ജിഎസ്ടി ബാധകമാണ്. ഖാദി, ഗ്രാമ വ്യവസായ ബോര്‍ഡുകളും മറ്റ് ഖാദി സ്ഥാപനങ്ങളും റെഡിമെയ്ഡ് ഉല്‍പന്നങ്ങള്‍ക്കും ഗ്രാമവ്യവസായ ഉല്‍പന്നങ്ങള്‍ക്കും ജിഎസ്ടി ശേഖരിക്കാനും അടയ്ക്കാനും ബാധ്യസ്ഥരാണ്. ഈ നിബന്ധനമൂലമുണ്ടായ വിലവര്‍ധന ഖാദി റെഡിമെയ്ഡ് വസ്ത്രങ്ങള്‍, കിടക്കകള്‍, തലയിണകള്‍ തുടങ്ങിയവയുടെ വിലവര്‍ധനയ്ക്കും വില്‍പ്പന ഇടിവിനും കാരണമായിട്ടുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് ധനമന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. ഇത് വില്‍പന കേന്ദ്രങ്ങളില്‍ സ്റ്റോക്ക് കെട്ടി കിടക്കുന്നതിന് ഇടയാകുകയും നിരവധി റെഡിമെയ്ഡ് യൂണിറ്റുകളും കിടക്ക നിര്‍മ്മാണ കേന്ദ്രങ്ങളും അടച്ചുപൂട്ടുന്നതിനും കരകൗശല തൊഴിലാളികളുടെ തൊഴില്‍ നഷ്ടത്തിനും കാരണമാകുകയും ചെയ്യുന്നു. ഈ സാഹചര്യം ഖാദി മേഖലയെ ഗുരുതര തകര്‍ച്ചയിലേക്കാണ് നയിക്കുന്നത്.

ALSO READ:മദ്യനയക്കേസ്; അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ഗ്രാമപ്രദേശങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് കെവിഐബികളുടെ പ്രാഥമിക ലക്ഷ്യം. ഖാദി റെഡിമെയ്ഡ് ഉല്‍പന്നങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയത് ഈ ദൗത്യത്തെ തടസ്സപ്പെടുത്തുന്നതും ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ രൂക്ഷമാക്കുകയും ചെയ്യുന്നതാണ്. ഈ ദുരവസ്ഥ പരിഹരിക്കുന്നതിന് ഖാദി, ഗ്രാമവ്യവസായ മേഖലയ്ക്ക് സര്‍ക്കാര്‍ സമഗ്ര സാമ്പത്തിക, സാങ്കേതിക പിന്തുണ നല്‍കണമെന്നും വിപണനത്തിന് അനുകൂല സാഹചര്യമൊരുക്കുണമെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എം പി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News