മാധ്യമസ്വാതന്ത്ര്യത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ പുരസ്‌കാരം ഇറാന്‍ സ്വദേശിനികളായ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക്. ഇറാനില്‍ ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകരായ നിലോഫര്‍ ഹമീദി, എലാഹെ മുഹമ്മദി, നര്‍ഗീസ് മുഹമ്മദി എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.
ശിരോവസ്ത്രം ശരിയായ രീതിയില്‍ ധരിക്കാത്തതിന്റെ പേരില്‍ ഇറാനില്‍ സദാചാര പൊലീസിന്റെ് മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മഹ്‌സ അമിനിയുടെ മരണം പുറംലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകയാണ് നിലോഹര്‍ ഹമീദി. അനിനിയുടെ മൃതദേഹ സംസ്‌കാരത്തെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ ജേണലിസ്റ്റാണ് എലാഹെ മുഹമ്മദി. മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമാണ് നര്‍ഗീസ് മുഹമ്മദി. 1986 ഡിസംബര്‍ പതിനേഴിന് വധിക്കപ്പെട്ട കൊളംബിയന്‍ മാധ്യമപ്രവര്‍ത്തകന്‍ ഗില്ലെര്‍മോ കാനോയുടെ പേരിലുള്ള യുഎന്‍ എജ്യുക്കേഷണല്‍ സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ വേള്‍ഡ് പ്രസ് ഫ്രീഡം പുരസ്‌കാരമാണ് മൂന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെ തേടിയെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here