അമ്മയെ അന്വേഷിച്ച് അയല്‍വീട്ടില്‍ച്ചെന്ന 10 വയസ്സുകാരിയെ പീഡിപ്പിച്ച 57കാരന് 17 വര്‍ഷം തടവ് ശിക്ഷ

പത്തു വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ 57കാരന് 17 വര്‍ഷം തടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചേര്‍ത്തലയിലാണ് സംഭവം. 2020ല്‍ അമ്മയെ അന്വേഷിച്ച് അയല്‍വീട്ടിലേക്കു ചെന്ന 10 വയസ്സുകാരിക്കു നേരേയാണ് പ്രതി അതിക്രമം നടത്തിയത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടിയെ പ്രതി പിന്തുടര്‍ന്ന് അതിക്രമം നടത്തുകയായിരുന്നു.

അര്‍ത്തുങ്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അര്‍ത്തുങ്കല്‍ കാക്കരിയില്‍ പൊന്നന് (തോമസ്-57) ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി ശിക്ഷ വിധിച്ചത്. പോക്സോ കോടതി ജഡ്ജി കെ.എം.വാണിയാണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്.

വിവിധ വകുപ്പുകളിലായാണ് തടവും പിഴയും. പിഴത്തുക ഇരയായ കുട്ടിക്ക് നല്‍കാനും വിധിയായി. പിഴ അടക്കാത്ത പക്ഷം ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News