നാലാം ഘട്ടത്തില്‍ ഭേദപ്പെട്ട പോളിങ്; 62.31% രേഖപ്പെടുത്തി

നാലാം ഘട്ടത്തില്‍ ഭേദപ്പെട്ട പോളിങ്. 96 മണ്ഡലങ്ങളാണ് ജനവിധി എഴുതിയതു. 62.31% പോളിങ് ആണ് 5മണി വരെ രേഖപ്പെടുത്തിയത്. അതിനിടെ ബംഗാളിലും ആന്ധ്രപ്രദേശിലും സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. ബംഗാളില്‍ ബിജെപി തൃണമൂല്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയപ്പോള്‍ ആന്ധ്രപ്രദേശില്‍ ടിഡിപി വൈ എസ് ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ വ്യാപക സംഘര്‍ഷം ഉണ്ടായി.

ഒമ്പത് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശമായ ജമ്മുകശ്മീരിലെ ശ്രീനഗര്‍ മണ്ഡലം ഉള്‍പ്പെടെ 96 മണ്ഡലങ്ങലേക്കുള്ള വോട്ടെടുപ്പാണ് നാലാം ഘട്ടത്തില്‍ നടന്നത്. ആന്ധ്രപ്രദേശിലെ 25മണ്ഡലങ്ങളിലും തെലുങ്കാനയിലെ 17മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും ആന്ധ്രയില്‍ നടന്നു. കൂടാതെ ഉത്തര്‍പ്രദേശില്‍ 13മഹാരാഷ്ട്രയില്‍ പതിനൊന്നും മധ്യപ്രദേശ് പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ എട്ടു മണ്ഡലങ്ങള്‍ വീതുവും ബീഹാറില്‍ അഞ്ചും ജാര്‍ഖണ്ഡ് ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ നാലു മണ്ഡലങ്ങളുമാണ് ജനവിധി എഴുതിയത്. അതേ സമയം ഭേദപ്പെട്ട പോളിംഗ് ആണ് രേഖപ്പെടുത്തുന്നത്.

Also Read:മാരുതി സ്വിഫ്റ്റ് നാലാം തലമുറ ഇന്ത്യയില്‍ അവതരിപ്പിച്ചു

ആദ്യ മണിക്കൂറുകളില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് ബംഗാളില്‍ രേഖപ്പെടുത്തിയപ്പോള്‍ ഏറ്റവും കുറവ് പോളിംഗ് കാശ്മീരില്‍ ആണ് നടന്നത്. അതിനിടെ പശ്ചിമ ബംഗാളിലും ആന്ധ്ര പ്രദേശിലും അക്രമ സംഭവങ്ങള്‍ ഉണ്ടായി. ബംഗാളില്‍ തൃണമൂല്‍ ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയപ്പോള്‍ ആന്ധ്രയിലെ വിവിധ പ്രദേശങ്ങളില്‍ ടിഡിപി വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലും സംഘര്‍ഷം ഉണ്ടായി. .സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര, കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ്, അര്‍ജുന്‍ മുണ്ട എന്നിവര്‍ക്ക് പുറമ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി,മുന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവുമായ വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയും പിസിസി അദ്ധ്യക്ഷയുമായ വൈഎസ് ശര്‍മിള, മാധവി ലത ഉള്‍പ്പെടെയുള്ള പ്രമുഖരും ജനവിധി തേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News