ഉമാ തോമസിൻ്റെ ആരോഗ്യ നിലയിൽ പുരോഗതി; വെൻ്റിലേറ്ററിൽ തുടരും

കലൂർ സ്റ്റേഡിയം അപകടത്തിൽ പരുക്ക പറ്റി ചികിത്സയിൽ കഴിയുന്ന തൃക്കാക്കര എംഎൽഎ ഉമാ തോമസിൻ്റെ ആരോഗ്യ നിലയിൽ പുരോഗതി. ഉമാ തോമസിന്റെ ആരോഗ്യ നില സ്റ്റേബിലാണ് എന്ന് ഡോക്ടർ പറഞ്ഞു. എന്നാൽ വെൻ്റിലേറ്റർ മാറ്റാൻ കൂടുതൽ സമയം വേണ്ടി വരും എന്നും അറിയിച്ചു.

Also read: തലസ്ഥാനത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവ മാമാങ്കത്തിന് തിരിതെളിയാന്‍ ഇനി ഒരു ദിവസം മാത്രം

എക്സ് റേയിൽ ചെറിയ നീർക്കെട്ട് കണ്ടെത്തിയിട്ടുണ്ട്. ഉമാ തോമസ് സ്വന്തമായി ശ്വസിക്കുന്നുണ്ട്. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ വെൻ്റിലേറ്റർ മാറ്റാൻ കഴിയും എന്നാണ് പ്രതീക്ഷ. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും വിദഗ്ധ ഡോക്ടർ എത്തിയിരുന്നു. ചികിത്സയിൽ തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നും നേരിയ രീതിയിൽ എം എൽ എ സംസാരിച്ചു. എന്നാൽ അപകടനില പൂർണ്ണമായും തരണം ചെയ്തു എന്ന് പറയാറായിട്ടില്ല എന്നും ഡോക്ടർ പറഞ്ഞു.

Also read: ചൂരല്‍മല – മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ എല്ലാ പരാതികളും കേള്‍ക്കും: മന്ത്രി കെ രാജന്‍

അതേസമയം, അമ്മയുടെ ആരോഗ്യനിലയിൽ നല്ല പുരോഗതിയെന്ന് മകൻ വിഷ്ണു പറഞ്ഞു. പ്രാർഥിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും വിഷ്ണു കൂട്ടിച്ചേർത്തു. അതിനിടെ കൊച്ചി കലൂരിലെ ഡാൻസ് പരിപാടിയിലെ പണം ഇടപാടിൽ പൊലീസ് കേസെടുത്തു.പാലാരിവട്ടം പൊലീസാണ് കേസ് എടുത്തത്.ഭാരതീയ ന്യായ സംഹിതയിലെ 316 (2),318(4),3 (5) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.മൃദംഗ വിഷൻ എംഡി നികോഷ് കുമാർ, സിഇഒ ഷെമീർ അബ്ദുൾ റഹിം, നടി ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂർണ്ണിമ, നികോഷിൻ്റെ ഭാര്യ എന്നിവരാണ് കേസിലെ പ്രതികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News