‘വധിക്കാന്‍ മൂന്നാമതും പദ്ധതി; സുരക്ഷ ഒരുക്കിയാല്‍ കോടതിയില്‍ ഹാജരാകാന്‍ തയ്യാര്‍’: ഇമ്രാന്‍ ഖാന്‍

തന്നെ വധിക്കാന്‍ മൂന്നാമതും പദ്ധതി ഒരുങ്ങുന്നുണ്ടെന്ന് പാക് മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് മേധാവിയുമായ ഇമ്രാന്‍ ഖാന്‍. ലാഹോര്‍ കോടതിയിലാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം അറിയിച്ചത്.

വസീറാബാദില്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടതാണ്. അന്ന് തന്നെ വധിക്കാന്‍ ശ്രമം നടന്നു. രണ്ടാമത് ഇസ്ലാമാബാദിലെ ജുഡീഷ്യല്‍ കോംപ്ലക്‌സില്‍ വച്ച് നടപ്പാക്കാനിരുന്നതാണ്. അതില്‍ നിന്ന് താന്‍ രക്ഷപ്പെട്ടു. തന്നെ വധിക്കാനുള്ള പുതിയ പദ്ധതി അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

കോടതിയുടെ മുന്നില്‍ ഹാജരാകാന്‍ താന്‍ തയ്യാറാണ്. എന്നാല്‍ മതിയായ സുരക്ഷയൊരുക്കാന്‍ പൊലീസ് തയ്യാറാകുന്നില്ല. സുരക്ഷ ഒരുക്കുന്ന പക്ഷം കോടതിക്ക് മുന്നില്‍ ഹാജരാകാമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News