ഇമ്രാൻ ഖാൻ ഹൈക്കോടതിയിൽ ഹാജരായി

അൽ ഖാദിർ അഴിമതിക്കേസിൽ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ ഹാജരായി ഇമ്രാൻ ഖാൻ. സുപ്രീംകോടതി നിർദ്ദേശപ്രകാരം കഴിഞ്ഞിരുന്ന ഗസ്റ്റ് ഹൗസിൽ നിന്നായിരുന്നു ഇമ്രാൻഖാൻ കനത്ത സുരക്ഷാസന്നാഹത്തിൽ കോടതിയിൽ എത്തിയത്. വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഇമ്രാൻഖാനെ കാത്തുനിന്ന അനുയായികൾക്കിടയിലൂടെ പൊലീസ് സംരക്ഷണം നൽകി കോടതിക്കുള്ളിലേക്ക് കയറ്റുകയായിരുന്നു.

ഇമ്രാന്റെ ജാമ്യഹർജി ഹൈക്കോടതിയിൽ രണ്ടംഗബഞ്ചാണ് പരിഗണിക്കുന്നത്. ഇന്നുരാവിലെ തോഷഖാന കേസ് പരിഗണിച്ച ഹൈക്കോടതി കേസിൽ ഇമ്രാനെതിരെയുള്ള നടപടികൾ സ്റ്റേ ചെയ്തിട്ടുണ്ട്. ഇമ്രാന്റെ അറസ്റ്റിനെ തുടർന്ന് അരങ്ങേറിയ സംഘർഷത്തിൽ എട്ടുപേർ കൊല്ലപ്പെടുകയും 2000 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News