ഇമ്രാന്‍ ഖാന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാക്കി പാക്കിസ്ഥാന്‍. സൈന്യത്തെ വിന്യസിച്ചും ഇന്റര്‍നെറ്റ് നിരോധിച്ചുമാണ് സര്‍ക്കാരിന്റെ പ്രതിരോധം. ഇരുന്നൂറോളം കേസുകള്‍ നേരിടുന്ന ഇമ്രാന്‍ ഖാനെ സമ്മാനമായി കിട്ടിയ വാച്ച് വിറ്റുവെന്നാരോപിച്ചാണ് മൂന്ന് വര്‍ഷം ജയിലില്‍ അടക്കുന്നതും അഞ്ച് വര്‍ഷം രാഷ്ടീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതും.
Also Read: 18 വർഷത്തെ ഇടവേള, അത്ഭുതദ്വീപിലെ കാഴ്ച്ചകള്‍ കാണാന്‍ വീണ്ടുമൊരു യാത്ര തുടങ്ങുന്നു; വിനയൻ
തെരഞ്ഞെടുപ്പിന് വേണ്ടി കാത്തിരിക്കെ ഇമ്രാന്‍ ഖാനെ ജയിലില്‍ അടച്ചതിന് പ്രതിഷേധങ്ങളുടെ തീചൂളയിലേക്ക് വീണ്ടും എടുത്തെറിയപ്പെട്ടിരിക്കുകയാണ് പാക്കിസ്ഥാന്‍. പാക്കിസ്ഥാനിലെ പ്രധാന നഗരങ്ങളെല്ലാം ഇമ്രാന്റെ മോചനം ആവശ്യപ്പെട്ട് തെരുവില്‍ ഇറങ്ങുകയാണ്. ഒപ്പം വിവിധ രാജ്യങ്ങളിലെ പാക്ക് എംബസികള്‍ക്ക് മുന്നിലും സമരം ആരംഭിച്ചിട്ടുണ്ട്. വിവിധ ഇടങ്ങളില്‍ സൈന്യത്തെ വിന്യസിച്ചും ഇന്റര്‍നെറ്റ് വിച്ഛേദിച്ചുമാണ് ഭരണകൂടത്തിന്റെ പ്രതിരോധം. ഇമ്രാന്‍ കുറ്റക്കാരന്‍ ആണെന്നുള്ള കോടതിവിധി പുറത്ത് വന്ന് ഒരു മണിക്കൂറിനുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അയോഗ്യതാ ഉത്തരവും അറസ്റ്റും നടന്നതില്‍ ഭരണകൂട ഗൂഢാലോചന ആരോപിക്കുന്നുണ്ട് പാക് തെഹരീക് ഇ ഇന്‍സാഫ്. നിലവില്‍ അട്ടോക്ക് ജയിലിലാണ് ഇമ്രാനെ പാര്‍പ്പിച്ചിട്ടുള്ളത്.
2018 മുതല്‍ 22 വരെ പാക്കിസ്ഥാന്റെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുന്ന ഘട്ടത്തില്‍ ഇമ്രാന്‍ ഖാന് അഞ്ച് ലക്ഷം അമേരിക്കന്‍ ഡോളര്‍ വില വരുന്ന സമ്മാനങ്ങള്‍ ലഭിച്ചിരുന്നു. ഇതിലെ ഒരു വാച്ച് ദുബായില്‍ വെച്ച് ഇമ്രാന്‍ ഖാന്‍ വിറ്റു എന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ അത് താന്‍ സ്വകാര്യമായി വാങ്ങിയതാണ് എന്നാണ് ഇമ്രാന്‍ ഖാന്‍ പറയുന്നത്. ഇതിന്റെ പേരിലാണ് മൂന്ന് വര്‍ഷം തടവും അഞ്ച് വര്‍ഷത്തെ തെരഞ്ഞെടുപ്പ് അയോഗ്യതയും.
Also Read: ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ഭ്രമണപഥത്തില്‍
പാക്കിസ്ഥാന്‍ പ്രധാനമന്ത്രിക്കസേരയില്‍ നിന്ന് സൈന്യം സ്ഥാനഭ്രഷ്ടനാക്കിയതിന് ശേഷം ഇരുന്നൂറോളം പുതിയ കേസുകളാണ് ഇമ്രാന് നേരെ ചുമത്തിയിട്ടുള്ളത്. സര്‍ക്കാരിന്റെ അഴിമതി ചോദ്യം ചെയ്തു കൊണ്ട് കഴിഞ്ഞവര്‍ഷം നടത്തിയ റാലികള്‍ക്കിടെ ഇമ്രാന് നേരെ വധശ്രമവും നടന്നിരുന്നു. തന്റെ വിമര്‍ശനസ്വരങ്ങളെയും ജനകീയതയെയും പേടിച്ചാണ് ഷഹബാസ് ഷെരീഫ് സര്‍ക്കാര്‍ തന്നെ വേട്ടയാടുന്നത് എന്നാണ് ഇമ്രാന്റെ പക്ഷം. എന്നാല്‍ ഇമ്രാനും ഇമ്രാന്റെ പാര്‍ട്ടിയും രാജ്യത്ത് നടത്തുന്ന അക്രമസംഭവങ്ങളെ ഉപയോഗിച്ച് മറുവാദങ്ങള്‍ ഉയര്‍ത്തുകയാണ് ഷഹബാസ് ഷെരീഫ് സര്‍ക്കാരും സൈന്യവും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here