തോഷഖാന അഴിമതി കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തടവുശിക്ഷ മരവിപ്പിച്ചു. ഇസ്ലാമാബാദ് ഹൈക്കോടതിയാണ് നടപടി. ഇമ്രാന്‍ ഉടന്‍ ജയില്‍മോചിതനായേക്കുമെന്നാണ് വിവരം.ALSO READ: തിരുവോണ ദിവസം ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയറിയിച്ച് മന്ത്രി വീണാ ജോര്‍ജ്
.പ്രധാനമന്ത്രിയായി ഇരിക്കെ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി വിറ്റുവെന്നായിരുന്നു ഇമ്രാന്‍ ഖാന്‍ എതിരെ ആരോപിച്ചത്.വിഷയത്തില്‍ ഇമ്രാന്‍ ഖാന്‍ കുറ്റകാരന്‍ ആണെന്ന് കണ്ടെത്തിയ ഇസ്ലാമബാദ് വിചാരണ കോടതി 3 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാല്‍ വിചാരണ കോടതിയുടെ വിധിക്കെതിരെ ഇമ്രാന്‍ ഖാന്‍ ഇസ്ലാമബാദ് ഹൈ കോടതിയില്‍ അപ്പീല്‍ നല്‍കി.
ALSO READ: അടുത്തുള്ള പൊലീസ് സ്റ്റേഷൻ ഏതെന്നറിയണോ? പോൽ ആപ്പുമായി കേരളാപൊലീസ്
അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി തടവ് ശിക്ഷ താത്കാലികമായ മരവിപ്പിക്കുകയായിരുന്നു.ചീഫ് ജസ്റ്റിസ് അമീര്‍ ഫറൂഖ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഇമ്രാന്‍ ഖാന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. നേരത്തെ തോഷഖാന കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയ വിചാരണ കോടതി തടവ് ശിക്ഷയോടൊപ്പം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ഇമ്രാനെ അഞ്ച് വര്‍ഷത്തേക്ക് അയോഗ്യനാക്കിയിരുന്നു. നിലവിലെ അനുകൂല വിധി ഇമ്രാനും പാര്‍ട്ടിക്കും വരുന്ന തിരഞ്ഞെടുപ്പുകളിലടക്കം ഏറെ ഗുണം ചെയ്യും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here