എന്നെ സ്‌നേഹിക്കുന്നവര്‍ക്ക്… നിങ്ങള്‍ പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്; തിരിച്ചുവരവിനൊരുങ്ങി ഇമ്രാന്‍ ഖാന്‍

വീണ്ടും ഒരു ഗംഭീര തിരിച്ചുവരവിനൊരുങ്ങി ബോളിവുഡ് പ്രേക്ഷകരുടെ ഇഷ്ടതാരം ഇമ്രാന്‍ ഖാന്‍.നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് താരം ആരാധകര്‍ക്ക് സമ്മാനിച്ചത്. എന്നാല്‍ വര്‍ഷങ്ങളായി ബോളിവുഡില്‍ നിന്ന് അകന്നു നില്‍ക്കുകയാണ് താരം. പ്രിയ നടനെ വീണ്ടും സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ ഇമ്രാന്‍ ഖാന്‍ തിരിച്ചുവരവിന് ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Also Read: എന്തുകൊണ്ട് മമ്മൂക്കയെ വില്ലനായി കൊണ്ടുവന്നില്ല? എന്തുകൊണ്ട് വിനായകൻ? മറുപടിയുമായി നെൽസൺ

അഞ്ച് വര്‍ഷത്തിന് ശേഷം ഇമ്രാന്‍ ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റാണ് ചര്‍ച്ചയാവുന്നത്. . എന്നെ സ്‌നേഹിക്കുന്നവര്‍ക്ക്. നിങ്ങള്‍ പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്. അതിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍. എന്നോട് ക്ഷമ കാണിക്കുന്നതിന് നന്ദി.- ഇമ്രാന്‍ കുറിച്ചു.

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവായിരുന്നു ഇമ്രാന്‍ ഖാന്‍. എന്നാല്‍ സിനിമയില്‍ നിന്ന് ഇടവേളയെടുത്തതോടെ സോഷ്യല്‍ മീഡിയയില്‍ നിന്നും താരം അപ്രത്യക്ഷമായി. 2018 സെപ്റ്റംബറിലാണ് താരം അവസാനമായി പോസ്റ്റിട്ടത്. ജാനേ തൂ യാ ജാനേ നാ എന്ന ചിത്രത്തിലൂടെയായിരുന്നു ഇമ്രാന്‍ ഖാന്റെ അരങ്ങേറ്റം. 2015ല്‍ കട്ടി ബട്ടി വന്‍ പരാജയമായതോടെയാണ് താരം ബോളിവുഡില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചത്.

Also Read: ‘അഭിനന്ദങ്ങൾ നെൽസൺ’, ജയിലറിന് ആശംസകളറിയിച്ച് സ്റ്റാലിൻ: സിനിമ കണ്ടതിനും പ്രചോദനത്തിനും നന്ദിയെന്ന് സംവിധായകൻ

View this post on Instagram

A post shared by Imran Khan (@imrankhan)

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവായിരുന്നു ഇമ്രാന്‍ ഖാന്‍. എന്നാല്‍ സിനിമയില്‍ നിന്ന് ഇടവേളയെടുത്തതോടെ സോഷ്യല്‍ മീഡിയയില്‍ നിന്നും താരം അപ്രത്യക്ഷമായി. 2018 സെപ്റ്റംബറിലാണ് താരം അവസാനമായി പോസ്റ്റിട്ടത്. ജാനേ തൂ യാ ജാനേ നാ എന്ന ചിത്രത്തിലൂടെയായിരുന്നു ഇമ്രാന്‍ ഖാന്റെ അരങ്ങേറ്റം. 2015ല്‍ കട്ടി ബട്ടി വന്‍ പരാജയമായതോടെയാണ് താരം ബോളിവുഡില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചത്.

Also Read: ‘വിനായകന്റെ വിപ്ലവാത്മക വിളയാട്ടം’, നായകനെ വരെ വിറപ്പിക്കുന്ന കൊടൂര വില്ലൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News