‘ഇരുട്ടറയിൽ ഏകാന്തതടവിൽ, മക്കളെ വിളിക്കാൻ അനുവദിക്കുന്നില്ല’; ഇമ്രാൻ ഖാന് ജയിലിൽ ക്രൂര പീഡനമെന്ന് മുൻ ഭാര്യ

imran khan

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിലുളളിൽ നേരിടുന്നത് കൊടിയ പീഡനമെന്ന് മുൻ ഭാര്യ ജെമീമ ഗോൾഡ്സ്മിത്ത്. അദ്ദേഹം കിടക്കുന്ന സെല്ലിലേക്കുള്ള വൈദ്യുതി ബന്ധം ജയിൽ അധികൃതർ ഇല്ലാതാക്കിയെന്നും ഇരുട്ടറയിൽ ഏകാന്ത തടവിൽ പാർപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന് കൃത്യസമയത്ത് ഭക്ഷണം അടക്കം നിഷേധിക്കുന്നതായും അവർ ആരോപിച്ചു.

ALSO READ; ‘പാർട്ടി നിലപാട് ജില്ലാ സെക്രട്ടറി പറഞ്ഞു,അത് തന്നെയാണ് എന്റെ നിലപാടും’; എഡിഎമ്മിൻറ്‍റെ മരണത്തിൽ പ്രതികരിച്ച് പി.കെ ശ്രീമതി ടീച്ചര്‍

സോഷ്യൽ മീഡിയയിലൂടെയായിരുന്നു ജെമീമ ഈ ആരോപണങ്ങൾ ഉന്നയിച്ചത്. ലണ്ടനിൽ താമസിക്കുന്ന മക്കളായ സുലൈമാൻ, കാസിം ഖാൻ എന്നിവരിലേക്കുള്ള അദ്ദേഹത്തിന്റെ ആഴ്ച തോറുമുള്ള ഫോൺ വിളികൾ സെപ്റ്റംബർ 10 മുതൽ അധികൃതർ വിലക്കിയെന്നും ജയിലിലെ പാചകക്കാരൻ അവധിയിൽ പോയതിനാൽ കൃത്യ സമയത്ത് ഭക്ഷണം ലഭിക്കാത്ത സാഹചര്യം അടക്കം ഉണ്ടെന്നും അവർ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. ഇമ്രാൻ ഖാനോട് മാത്രമല്ല, പാകിസ്ഥാൻ സർക്കാർ അദ്ദേഹത്തിൻ്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളോടും മോശമായി പെരുമാറുകയാണെന്നും അവരെയും എല്ലാ രാഷ്ട്രീയ എതിർപ്പിനെയും നിശബ്ദരാക്കാനുള്ള ശ്രമമാണെന്നും അവർ ആരോപിച്ചു.ഇസ്‍ലാമാബാദിൽ നടക്കുന്ന ദ്വിദിന എസ്‌.സി.ഒ ഉച്ചകോടിക്ക് പാകിസ്താൻ സർക്കാർ ആതിഥേയത്വം വഹിക്കുന്നതിനിടെയാണ് ജെമീമയുടെ ഈ ആരോപണം വലിയ ചർച്ചയാകുന്നത്.

ALSO READ; ഡ്രൈവറുടെ ചെറിയ അശ്രദ്ധപോലും യാത്രക്കാരെ അറിയിക്കാനും കൺട്രോൾ റൂമിലേക്ക്‌ അറിയിപ്പ്‌ നൽകാനും അലാറം; നിരത്തുകളിൽ ഹിറ്റാകാൻ കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് പ്രീമിയം എസി സർവീസുകൾ

2023 ഓഗസ്റ്റ് 5 ന് അറസ്റ്റിലായ ഇമ്രാൻ നിലവിൽ റാവൽപിണ്ടിയിലെ ആദിലാല ജയിൽ കഴിയുകയാണ്. 72 കാരനായ ഇമ്രാൻ ഖാൻ 2018 മുതൽ 2022 വരെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു.പാകിസ്ഥാൻ്റെ രാഷ്ട്രീയ കിംഗ് മേക്കർമാരായി കണക്കാക്കുന്ന ശക്തമായ സൈനിക സംവിധാനവുമായി തെറ്റിപ്പിരിഞ്ഞ് പാർലമെൻ്റിലെ അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് അദ്ദേഹം പുറത്താക്കപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News