‘തെറ്റായ ചിന്തകള്‍ തലച്ചോറിനെ ബാധിച്ചു’: ആരാധകരോട് നന്ദി പറഞ്ഞ് നടന്‍ ഇമ്രാന്‍ ഖാന്‍

ജാന തൂ യാ ജാനേ ന എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടനാണ് ഇമ്രാന്‍ ഖാന്‍. സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇമ്രാന്‍ ഖാന്‍. സമൂഹമാധ്യമങ്ങളിലൂടെ തന്റെ കാഴ്ചപ്പാടുകള്‍ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ ആരാധകര്‍ക്കിടയില്‍ ഇടംപിടിക്കുന്നത് നടന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു കുറിപ്പാണ്. തലയില്‍ വെള്ളം ഒഴിക്കുന്നതിന്റെ ചിത്രത്തോടൊപ്പമാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്.

also read- രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

നിശ്ശബ്ദതയില്‍ ക്ഷമിക്കുക എന്ന് പറഞ്ഞുകൊണ്ടാണ് ഇമ്രാന്‍ ഖാന്റെ പോസ്റ്റ്. ദീര്‍ഘനാള്‍ ഇരുട്ടില്‍ കഴിഞ്ഞവര്‍ക്ക് സൂര്യപ്രാകാശം ആദ്യം അസഹനീയമായിരിക്കും. തുടക്കത്തില്‍ നിങ്ങളുടെ സ്‌നേഹത്തിന്റേയും പിന്തുണയുടേയും സന്ദേശങ്ങള്‍ എനിക്ക് വിചിത്രമായി തോന്നി. അത്രയും പോസിറ്റിവിറ്റി ഉള്‍ക്കൊള്ളാന്‍ അന്നെനിക്ക് കഴിഞ്ഞില്ല. എന്റെ തെറ്റായ തോന്നലുകള്‍ തലച്ചോറിനെ ബാധിച്ചു. കാരണം അതാണ് തനിക്ക് കൂടുതല്‍ പരിചിതമെന്ന് തോന്നുന്നുവെന്നും ഇമ്രാന്‍ ഖാന്‍ കുറിച്ചു.

also read- കാട്ടാക്കടയിൽ മധ്യവയസ്കനെ ബന്ധുക്കൾ മർദിച്ചു കൊന്നു

നമുക്ക് എല്ലാവര്‍ക്കും മുറിപ്പാടുകളുണ്ട്. പഴയ മുറിവുകളുടെ നീറ്റല്‍ ഇപ്പോഴുമുണ്ടാകാം. എന്നാല്‍ ആ നീറ്റല്‍ സ്‌നേഹം സുഖപ്പെടുത്തും. നിങ്ങളുടെ സ്‌നേഹം തന്നെ എത്രത്തോളം ശാക്തീകരിച്ചെന്ന് നിങ്ങള്‍ക്ക് അറിയില്ല, പക്ഷെ എന്നും താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News