ഇസ്ലാമിക നിയമം ലംഘിച്ചു; ഇമ്രാന്‍ഖാനും ഭാര്യയ്ക്കും തടവ് ശിക്ഷ

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും ഏഴു വര്‍ഷം തടവ് ശിക്ഷ വിധിച്ച് പാക് കോടതി. ഇസ്ലാമിക നിയമം ലംഘിച്ച് വിവാഹിതരായെന്ന കേസിലാണ് ഇരുവരെയും ശിക്ഷിച്ചിരിക്കുന്നത്. 2018 ലെ ഇസ്ലാമികനിയമം ലംഘിച്ചുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ആദ്യ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചന നേടിയ ശേഷം നിര്‍ദേശിക്കപ്പെട്ട സമയം കാത്തിരിക്കാതെയാണ് ഭാര്യ ബുഷ്‌റ ഇമ്രാന്‍ ഖാനെ വിവാഹം ചെയ്തത് എന്നായിരുന്നു കേസ്. കഴിഞ്ഞ ദിവസം തോഷഖാന കേസില്‍ ഇമ്രാനും ഭാര്യക്കും ഇസ്ലാമാബാദ് കോടതി 14 വര്‍ഷം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് അടുത്ത വിധി. അതേസമയം കഴിഞ്ഞ ഓഗസ്റ്റില്‍ അറസ്റ്റിലായ ഇമ്രാന്‍ ഖാന്‍ ഇപ്പോള്‍ ജയിലിലാണ്.

ALSO READ: ‘ബാലചന്ദ്രൻ ചുള്ളിക്കാടുമായി ബന്ധപ്പെട്ട വിവാദം സാഹിത്യ അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദൻ മാഷ് ഖേദം പ്രകടിപ്പിച്ചതോടുകൂടി അവസാനിച്ചു’: മന്ത്രി സജി ചെറിയാൻ

നേരത്തെ ഇമ്രാന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് 10 വര്‍ഷം വിലക്കും 787 ദശലക്ഷം പാകിസ്ഥാനി രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തിയെന്ന മറ്റൊരു കേസില്‍ കഴിഞ്ഞദിവസം മറ്റൊരു 10 വര്‍ഷം തടവു ശിക്ഷയും ഇമ്രാന് ലഭിച്ചിട്ടുണ്ട്. യുഎസ് എംബസി അയച്ച നയതന്ത്ര രേഖ 2022 മാര്‍ച്ചില്‍ നടന്ന പാര്‍ട്ടി റാലിയില്‍ ഇമ്രാന്‍ ഉയര്‍ത്തി കാട്ടിയിരുന്നു. ഈ രേഖ രഹസ്യ സ്വഭാവം ഉള്ളതായിരുന്നു എന്നതാണ് കേസിന്റെ അടിസ്ഥാനം.

ALSO READ: ജാര്‍ഖണ്ഡിൽ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ്; ഹേമന്ത് സോറന് വോട്ടെടുപ്പിൽ പങ്കെടുക്കാൻ അനുമതി നൽകി റാഞ്ചി കോടതി

ഈ മാസം 8 ന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇമ്രാന്‍ ഖാനെതിരെ ഒരാ‍ഴ്ചക്കിടെ വരുന്ന മൂന്നാമത്തെ വിധിയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here