വെയിലത്തിരിക്കാൻ തയ്യാറായാൽ അമിത് ഷായ്ക്ക് 10 ലക്ഷം നൽകാം, രൂക്ഷ വിമർശനവുമായി ഇംതിയാസ് ജലീൽ

മഹാരാഷ്ട്രയിൽ അമിത് ഷാ പങ്കെടുത്ത ഭൂഷൻ അവാർഡ് വിതരണ ചടങ്ങിൽ പങ്കെടുത്ത 13 പേർ സൂര്യാതപമേറ്റ് മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി എഐഎംഐഎം എംപി ഇംതിയാസ് ജലീൽ. മഹാരാഷ്ട്രയിൽ ഭൂഷൻ അവാർഡ് നേടിയവരെ അഭിനന്ദിക്കുകയാണ്. എന്നാൽ ഈ ചടങ്ങിൽ കൃത്യമായ രാഷ്ട്രീയം ദൃശ്യമാണ്. ലക്ഷക്കണക്കിന് ആളുകളാണ് പൊരിവെയിലത്ത് പരിപാടിയിൽ പ​ങ്കെടുക്കാൻ നിർബന്ധിതരായത്. ജനങ്ങളോട് വെയിലത്തിരിക്കാൻ ആവശ്യപ്പെട്ട് നേതാക്കൾ സ്റ്റേജിൽ സുഖമായി ഇരിക്കുകയായിരുന്നുവെന്നും ഇംതിയാസ് കുറ്റപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷത്തിന് പകരം 50 ലക്ഷം രൂപ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെയിലത്തിരിക്കാൻ തയാറാണെങ്കിൽ ആഭ്യന്തര മന്ത്രി അമിത് ഷാക്കും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെക്കും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും 10 ലക്ഷം രൂപ വീതം നൽകാൻ താൻ തയാറാണെന്ന് ഇംതിയാസ് പറഞ്ഞു.

നിങ്ങളുടെ വില എന്താണെന്ന് നിങ്ങൾ തീരുമാനിക്കണം. മഹാരാഷ്ട്രയിൽ സൂര്യാതപമേറ്റ് മരിച്ച മനുഷ്യരുടെ വില അഞ്ച് ലക്ഷമാണ്. മൂന്ന് മണിക്കൂർ നേരം നിങ്ങൾ വെയിലത്തിരിക്കുകയാണെങ്കിൽ 10 ലക്ഷം രൂപ നൽകാൻ താൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News