മലയാള സിനിമ മുമ്പെങ്ങുമില്ലാത്ത വിധം കളക്ഷനില്‍ കത്തിക്കയറിയ വര്‍ഷമായിരുന്നു 2024. ഉള്ളടക്കം കൊണ്ടും മേക്കിങിലെ സാങ്കേതിക മികവുകൊണ്ടും മലയാള സിനിമ രാജ്യമൊട്ടുക്കും ചര്‍ച്ചയായപ്പോള്‍ കോടികളുടെ കിലുക്കം ബോക്‌സോഫീസിലും പ്രതിഫലിച്ചു. 2024-ല്‍ ഇതുവരെ 1550 കോടി രൂപയാണ് മലയാള സിനിമ ഇതുവരെ നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നാല്് സിനിമകളാണ് 100 കോടി ക്ലബില്‍ കയറിയിട്ടുള്ളത്. 200 കോടി ക്ലബില്‍ ഉള്ളത് ഒരു ചിത്രവും. യുവാക്കളുടെ മുന്നേറ്റമായിരുന്നു മലയാള സിനിമയിലെ മറ്റൊരു പ്രത്യേകത. ആഗോള തലത്തില്‍ 241 കോടി രൂപ നേടി മഞ്ഞുമ്മല്‍ ബോയ്‌സാണ് കളക്ഷനില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. റിലീസിന് തയാറാകുന്ന പുതിയ ചിത്രങ്ങളിലും ആരാധകര്‍ ഏറെ പ്രതീക്ഷയാണ് പുലര്‍ത്തുന്നത്.
ALSO READ: അമ്മ തൊട്ടിലില്‍ നവരാത്രി ദിനത്തില്‍ പുതിയൊരു അതിഥിയെത്തി, ‘നവമി’ എന്ന് പേര്
ആടു ജീവിതം, അജയന്റെ രണ്ടാം മോഷണം, പ്രേമലു, ആവേശം എന്നിവ 100 കോടി ക്ലബില്‍ ഇടം നേടി. ആടുജീവിതം 158.48 കോടിയും ഫഹദ് ചിത്രം ആവേശം ആഗോളതലത്തില്‍ 156 കോടിയും നേടിയപ്പോള്‍ പ്രേമലു 135.90 കോടി നേടി. മലയാളത്തിന്റെ യുവതാരങ്ങള്‍ വെള്ളിത്തിരയില്‍ അവരുടെ സാന്നിധ്യം ഊട്ടിയുറപ്പിച്ചപ്പോള്‍ സീനിയര്‍ താരങ്ങളില്‍ ഭ്രമയുഗത്തിലൂടെ ശക്തമായ സാന്നിധ്യവുമായി മമ്മൂട്ടി വീണ്ടും മുന്നണിയില്‍ എത്തി. അതേസമയം, മലയാളത്തിലെ പണം വാരി പടങ്ങളുടെ ആദ്യ പത്തില്‍ ഇത്തവണ മോഹന്‍ലാലിന് സ്ഥാനം ലഭിച്ചില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here