അന്റോണിയോ ഗുട്ടറസിനെ വിലക്കിയ ഇസ്രയേൽ നടപടി അപലപിക്കുന്ന കത്തിൽ ഒപ്പുവെക്കാതെ ഇന്ത്യ

GUTERRES

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിനെ വിലക്കിയ ഇസ്രയേൽ നടപടിയെ അപലപിക്കുന്ന കത്തിൽ
ഒപ്പുവെക്കുന്നതിൽ നിന്നും ഇന്ത്യ വിട്ടുനിന്നു. കത്തിൽ നൂറിലധികം രാജ്യങ്ങൾ ഒപ്പുവെച്ചപ്പോൾ ഇന്ത്യ മൗനം തുടരുകയാണ്.

ALSO READ;  ഉത്തരാഖണ്ഡിൽ മൂന്നംഗ കുടുംബത്തെ കഴുത്തറുത്തത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി; ദുർമന്ത്രവാദമെന്ന് സംശയം

അന്റോണിയോ ഗുട്ടറസി ന് വിലക്കേർപ്പെടുത്തിയ നടപടി സംഘർഷങ്ങൾക്ക് മധ്യസ്ഥത വഹിക്കുകയും മാനുഷിക പിന്തുണ നൽകുകയും ചെയ്യുന്നതുൾപ്പെടെയുള്ള ഐക്യരാഷ്ട്രസഭയുടെ ചുമതല നിർവഹിക്കാനുള്ള കഴിവിനെ ദുർബലപ്പെടുത്തുന്നുവെന്നാണ് കത്തിൽ പറയുന്നത്.

ALSO READ; എന്തിനീ ക്രൂരത! ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ ഭക്ഷണം കാത്തുനിന്ന 28 പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഇറാൻ ഇസ്രയേലിൽ നടത്തിയ മിസൈൽ ആക്രമണത്തെ ശക്തമായ രീതിയിൽ അപലപിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇസ്രയേൽ ഗുട്ടറസിന് വിലക്കേർപ്പെടുത്തിയത്.രാജ്യത്തിന് നേരെ ഇറാൻ നടത്തിയ വൻ മിസൈൽ ആക്രമണത്തെ “അസന്ദിഗ്ധമായി അപലപിക്കുന്നതിൽ” പരാജയപ്പെട്ടതിൻ്റെ പേരിൽ യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസിൻ്റെ ഇസ്രായേലിലേക്കുള്ള പ്രവേശനം നിരോധിച്ചതായി ഇസ്രയേൽ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് ആണ് അറിയിച്ചത്. ഏതാണ്ട് ലോകത്തിലെ എല്ലാ രാജ്യങ്ങളും ആക്രമണത്തെ ശക്തമായ രീതിയിൽ അപലപിച്ചുവെന്നും ആക്രമണത്തെ അപലപിക്കാൻ കഴിയാത്ത ആർക്കും ഇസ്രയേലിൻ്റെ മണ്ണിൽ കാലുകുത്താൻ അർഹതയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News