അനില്‍ അക്കരെയുടെ പാനലിനെ തോല്‍പ്പിച്ച് അടാട്ട് ഫാർമേഴ്സ് സഹകരണ ബാങ്കില്‍ എല്‍ഡിഎഫ് പിന്തുണയുള്ള പാനലിന് വൻ വിജയം

തൃശൂര്‍ അടാട്ട് ഫാർമേഴ്സ് സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പിന്തുണയുള്ള സഹകരണ സംരക്ഷണ മുന്നണിക്ക് വൻ വിജയം. മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കരെയുടെ പാനലിനെയാണ് സഹകരണ സംരക്ഷണ മുന്നണി തോല്‍പ്പിച്ചത്. കഴിഞ്ഞ ഏഴ് വർഷമായി തുടർച്ചയായി അഡ്മിനിസ്ട്രേറ്റർ ഭരണത്തിലായിരിന്നു  അടാട്ട് ഫാർമേഴ്സ് സഹകരണ ബാങ്ക്.

മുന്നണി പാനലിൽ മത്സരിച്ച അഭിൻ ശങ്കർ, സിആർ പോൾസൺ, പിഡി പ്രതീഷ്, സിആര്‍ ബൈജു, സിഡി ബൈജു, ടികെ മുരുകൻ, സികെ രവീന്ദ്രൻ, കെഎ സുകുമാരൻ, പ്രിയ രതീഷ് കുമാർ, ബിന്ദു പുരുഷോത്തമൻ, സിന്ധു ബാബുരാജ്, കെസി വേലായുധൻ മാസ്റ്റർ, ടിഓ വർഗീസ് എന്നിവർ 4500ൽ അധികം വോട്ടുകൾ നേടിയാണ് വിജയിച്ചത്.

യുഡിഎഫ് സ്ഥാനാർഥികൾക്ക് നൂറിൽ താഴെ വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.  അനിൽ അക്കരയുടെ പാനൽ നോമിനേഷൻ നൽകിയിരുന്നെങ്കിലും  വോട്ട് ചെയ്യാൻ എത്തിയിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News