അതിരപ്പിള്ളിയിൽ ജനവാസ മേഖലയിൽ കാട്ടാന

Elephant Attack kerala

അതിരപ്പിള്ളിയിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി.വെറ്റിലപ്പാറ 14ലാണ് കാട്ടാന ഇറങ്ങിയത്.വീട്ടുമുറ്റത്തെത്തിയ കാട്ടാനയെ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

ALSO READ; ഗവർണർക്കെതിരെ നിലപാട് കടുപ്പിച്ച് സിൻഡിക്കേറ്റ്; ഇന്നത്തെ ഗവർണറുടെ പരിപാടി ബഹിഷ്കരിക്കും

വെറ്റിലപ്പാറ സ്വദേശി ഉണ്ണി കെ പാർത്ഥൻറെ വീട്ടിലാണ് കാട്ടാന എത്തിയത്.പ്രദേശത്തെത്തിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചിട്ടുണ്ട്.പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാട്ടാനകൾ നിലയുറപ്പിച്ച സാഹചര്യമാണ് നിലവിലുള്ളത്. ഒൻപതാനകൾ സ്ഥലത്തുണ്ടെന്നാണ് നാട്ടുകാർ അറിയിച്ചത്.

അതേസമയം കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിന്റെ മൃതദേഹം ഇന്ന് സംസ്കരിച്ചു. കുടുംബത്തിന് 10 ലക്ഷം ധനസഹായം കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ചിരുന്നു. കാട്ടാന ആക്രമണത്തിൽ ജനങ്ങൾ പ്രതിഷേധിച്ചതോടെപ്രദേശത്തെ ട്രെഞ്ചിങ് , ഫെൻസിംഗ് അടക്കമുള്ള പ്രവർത്തികൾ സമയ ബന്ധിതമായി പൂർത്തിയാക്കുമെന്നും ജില്ലാ കളക്ടർ ഉറപ്പു നൽകിയിരുന്നു.

ENGLISH NEWS SUMMARY: A wild Elephant came down in the residential area of ​​Athirappily. The wild Elephant came down at Vetilapara 14. The footage of the wildebeest chasing the wildebeest has come out.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News