വനിതാ പൊലീസെന്ന വ്യാജേന പൊലീസ് യൂണിഫോമിലെത്തി ഫേഷ്യൽ ചെയ്തു, ശേഷം പണം കടം പറഞ്ഞ് മുങ്ങി- നാഗർകോവിലിൽ യുവതി പൊലീസ് പിടിയിൽ

ചെന്നൈയിൽ ക്രൈംബ്രാഞ്ച് സ്റ്റേഷൻ എസ്ഐയാണെന്ന വ്യാജേന പൊലീസ് യൂണിഫോമിലെത്തി ഫേഷ്യൽ ചെയ്ത് മുങ്ങിയ യുവതി പൊലീസ് പിടിയിൽ. തേനി പെരിയകുളം സ്വദേശി അഭിപ്രിയ (34) ആണ് അറസ്റ്റിലായത്. പാർവതിപുരം സ്വദേശി വെങ്കിടേഷിൻ്റെ പരാതിയിലാണ് വടശേരി പൊലീസ് അഭിപ്രിയയെ അറസ്റ്റ് ചെയ്തത്. നാഗർകോവിൽ വനിതാ കോളജിന് സമീപത്തുവെച്ച് വെങ്കിടേഷിനെ പരിചയപ്പെട്ട ശേഷം അഭിപ്രിയ ഇദ്ദേഹത്തിൻ്റെ ഭാര്യയുടെ ബ്യൂട്ടിപാർലറിലെത്തി മുഖം ഫേഷ്യൽ ചെയ്ത് പണം കടം പറഞ്ഞ് പോകുകയായിരുന്നു.

ALSO READ: സ്കൂൾ-കോളജ് വിദ്യാർഥികൾക്ക് വിതരണം ചെയ്യാനെത്തിച്ച കഞ്ചാവുമായി കാപ്പാ കേസ് പ്രതി പൊലീസ് പിടിയിൽ

ഇതിൽ സംശയം തോന്നിയ വെങ്കിടേഷ്  വടശേരി പൊലീസിൽ വിവരം അറിയിച്ചു. തുടർന്നാണ് അഭിപ്രിയയെ പൊലീസ് പിടികൂടിയത്. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ അഭിപ്രിയ കുറ്റം സമ്മതിക്കുകയും കാമുകൻ പറഞ്ഞിട്ടാണ് പൊലീസ് വേഷം കെട്ടിയതെന്ന് പറയുകയും ചെയ്തു. ഇവർക്കെതിരെ വഞ്ചന, ആൾമാറാട്ടം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News