രാജ്യത്തിന് അപമാനമായി ഛത്തീസ്ഗഡിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം. നെല്ല് മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ ഒരു സംഘം തല്ലിക്കൊന്നു. ഛത്തീസ്ഗഡിൽ നാലു ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. നെല്ല് മോഷ്ടിച്ചെന്ന് ആരോപിച്ച് കാർത്തിക് പട്ടേൽ എന്ന 19 കാരനെയാണ് ആൾക്കൂട്ടം തല്ലിക്കൊന്നത്. ഛത്തീസ്ഗഢിലെ ധംതാരി ജില്ലയിലാണ് സംഭവം.
കാർത്തിക്കിൻ്റെ ഒപ്പമുണ്ടായിരുന്ന 3 പേർക്കും മർദനമേറ്റിട്ടുണ്ട്. കൊലപാതകത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 13 പേർ അറസ്റ്റിലായി. കഴിഞ്ഞ ഞായറാഴ്ച അരി മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് വിഭാഗത്തിൽപ്പെട്ടയാളെ തല്ലിക്കൊന്നിരുന്നു.
ALSO READ: ഖലിസ്ഥാൻ വിഘടനവാദികളുടെ മൃതദേഹം കൊണ്ടുപോയ ആംബുലൻസ് യുപിയിൽ അപകടത്തിൽപ്പെട്ടു
ദുമാർപളി ഗ്രാമത്തിലെ ചക്രധാർ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ആ സംഭവം. പഞ്ച് റാം സാര്‍ത്തി എന്ന 50 വയസുള്ളയാളാണ് കൊല്ലപ്പെട്ടത്. ഇയാൾ ഒരു വീട്ടിലേക്ക് മോഷ്ടിക്കാനായി എത്തിയെന്നും, അവിടെയുള്ളവർ പഞ്ച് റാം സാര്‍ത്തിയെ ക്രൂരമായി മർദ്ദിച്ചെന്നുമാണ് പൊലീസ് ഭാഷ്യം.
സാര്‍ത്തിയെ മരത്തില്‍ കെട്ടിയിട്ട് വടികൊണ്ട് ക്രൂരമായി അടിച്ചായിരുന്നു കൊലപ്പെടുത്തിയത്. 3 പേരെയാണ് സംഭവത്തിൽ അന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here