ഒരോരോ കണ്ടെത്തലുകളെ; മാളിൽ ജീവനുള്ള പ്രതിമകൾ അത്ഭുതപ്പെട്ട് ഉപഭോക്താക്കൾ

Walking Models

സേവനങ്ങൾ ഉപഭോക്താക്കളിലേക്കെത്തിക്കാനും, അവരെ ആകർഷിക്കാനും പല പല മാർ​ഗങ്ങൾ ഉപയോ​ഗിക്കാറുണ്ട്. ഇത്തരത്തിൽ ഒരു പുതിയ പരീക്ഷണം നടത്തി ശ്രദ്ധ നേടുകയാണ്. ചൈനയിലെ ഒരു മാൾ. പ്രതിമകൾക്ക് പകരം ജീവനുള്ള മോഡലുകളെ അവതരിപ്പിക്കുകയാണ് മാളിലെ ഒരു ഡ്രസ് ഷോപ്പ് സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

മാളിലെ ട്രെഡ്മില്ലിൽ ട്രെൻഡിയായി വസ്ത്രമൊക്കെ ധരിച്ച പെൺമോഡലുകൾ നടക്കുന്നതാണ് വീഡിയോയിൽ. വസ്ത്രങ്ങൾ എങ്ങനെയാണ് ഒരാളുടെ ദേഹത്ത് ഉണ്ടാവുക, നടക്കുമ്പോഴും മറ്റും എങ്ങനെ ആയിരിക്കും വസ്ത്രമുണ്ടാവുക എന്നതെല്ലാം ഇതിലൂടെ മനസിലാകും എന്നാണ് ഒരാൾ ഇ വീഡിയോക്ക് കമന്റ് ഇട്ടത്.

ALSO READ: ആരും അറിഞ്ഞില്ല; ബ്രിട്ടീഷ് ഉപ​ഗ്രഹം സ്ഥാനം മാറിയ നിലയിൽ

7.5 മില്ല്യൺ ആളുകളാണ് ഇതുവരെ വീഡിയോ കണ്ടിരിക്കുന്നത്. ‘ആ മോഡലുകൾക്ക് ആവശ്യത്തിന് ബ്രേക്ക് കിട്ടുന്നുണ്ടാവും എന്ന് കരുതാം’ എന്നാണ് ഒരാളുടടെ രസകരമായ കമന്റ്.

ALSO READ: സൊമാറ്റോ സിഇഒക്ക് ആ ‘സജഷന്‍സ്’ നന്നായി ബോധിച്ചു; എക്‌സ് യൂസര്‍ക്ക് കിട്ടിയത് കിടിലന്‍ ഓഫര്‍!

‘അനങ്ങാതെ നിൽക്കുന്ന ഒന്നിനേക്കാളും അനങ്ങിക്കൊണ്ടിരിക്കുന്ന ഒന്നാണ് ആളുകളുടെ ശ്രദ്ധ എളുപ്പം ആകർഷിക്കുക. മികച്ച ഐഡിയ തന്നെ എന്നും ആളുകൾ ഇതിനെ പ്രശംസിക്കുന്നുണ്ട്. സയൻസ് ​ഗേൾ എന്ന യൂസറാണ് വീഡിയോ സോഷ്യൽ മീഡ‍ിയയിൽ പങ്കുവച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News