ജി 20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യൻ ചേരികൾ നെറ്റ് കെട്ടി മറയ്ക്കുന്നതാണ് വർത്തകളിലെങ്ങുമെന്ന് എം ബി രാജേഷ്. കൊച്ചി പേരണ്ടുർ കനാൽ പുറമ്പോക്കിൽ ദുരിത ജീവിതം നയിക്കുന്ന കുടുംബങ്ങൾക്ക് സർക്കാരിന്റെ ലൈഫ് മിഷൻ ഫ്ലാറ്റുകൾ സമ്മാനിച്ച വീഡിയോ പങ്ക് വെച്ച കുറിപ്പിലാണ് അദ്ദേഹം പറഞ്ഞത്.
also read :ആലപ്പുഴയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് ഗുരുതര പരുക്ക്.
‘ജി 20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യൻ ചേരികൾ നെറ്റ് കെട്ടി മറയ്ക്കുന്നതാണ് വർത്തകളിലെങ്ങുമെന്ന് ചേരികളെ മറച്ചുപിടിക്കുന്നതല്ല, അവിടുള്ള മനുഷ്യരെ പുനരധിവസിപ്പിക്കുന്നതാണ് കേരളത്തിന്റെ ബദൽ’, വീഡിയോ പങ്കു വെച്ച് സോഷ്യൽ മീഡിയയിൽ എം ബി രാജേഷ് കുറിച്ചു.
ഉദ് ഘാടന വേളയിൽ കോളനി നിവാസികൾ കാലാകാലങ്ങളായി അനുഭവിക്കുന്ന ദുരിത ജീവിതത്തെ എടുത്ത് പറഞ്ഞാണ് മന്ത്രി പ്രസംഗം ആരംഭിച്ചത്. നിവാസികളുടെ നരകതുല്യ ജീവിതം തന്റെ പ്രസംഗത്തിലൂടെ മന്ത്രി വികാരനിർഭരമായിട്ടാണ് അവതരിപ്പിച്ചത്. 82 കുടുംബങ്ങൾക്ക് സ്വന്തമായ വീട് കിട്ടുന്നു എന്ന് പറഞ്ഞാൽ പോരാ നരകതുല്യമായ ജീവിതം ഇതുവരെ നയിക്കേണ്ടി വന്ന കുടുംബങ്ങൾക്ക് അന്തസുള്ള മനുഷ്യരെ പോലെ ജീവിതം കൈവരുന്നു എന്നതാണ് ഈ ഭവന സമുച്ചയം ഉത്‌ഘാടനം ചെയ്യുമ്പോഴുള്ള പ്രാധാന്യമെന്ന് അദ്ദേഹം ചടങ്ങിൽ പറഞ്ഞു.
പ്രസംഗത്തിന്റെ പൂർണരൂപം:
”എത്രമാത്രം സന്തോഷം പി ആൻഡ് ടി കോളനിക്കാർക്ക് സ്വന്തമായ സുരക്ഷിതമായ വീട്ടിലേക്ക് മാറുമ്പോഴുണ്ട് എന്ന് നിങ്ങളുടെ മുഖത്ത് നിന്നും വായിച്ചെടുക്കാം. ഞാൻ ഇങ്ങോട്ട് നടന്ന് വന്നപ്പോൾ ഒരമ്മ എന്റെ രണ്ടു കൈയും ചേർത്ത് പിടിച്ചുകൊണ്ടു ഉച്ചത്തിലുള്ള പാട്ടിന്റെ ഇടയിലൂടെ കാതിൽ പറഞ്ഞു, ഒരുപാടു സന്തോഷമുണ്ടെന്ന്. അത് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും വരുന്ന വാക്കുകളാണ്. 82 കുടുംബങ്ങൾക്ക് സ്വന്തമായ വീട് കിട്ടുന്നു എന്ന് പറഞ്ഞാൽ പോരാ നരകതുല്യമായ ജീവിതം ഇതുവരെ നയിക്കേണ്ടി വന്ന കുടുംബങ്ങൾക്ക് അന്തസുള്ള മനുഷ്യരെ പോലെ ജീവിതം കൈവരുന്നു എന്നതാണ് ഈ ഭവന സമുച്ചയം ഉദ്ഘാടനം ചെയ്യുമ്പോഴുള്ള പ്രാധാന്യം. കനാലിലെ അഴുക്കു വെള്ളം അതിൽ മുങ്ങിപ്പോകുന്ന വീടുകളായിരുന്നു. ഈ അഴുക്ക് വെള്ളത്തിൽ ജീവിക്കേണ്ടി വന്നവർക്ക് വൃത്തിയുള്ള സൗകര്യങ്ങൾ ഉള്ള സ്വന്തം വീടാണ് ലഭിച്ചത്. ഇനി മഴക്കാലത്ത് ആധിപൂണ്ട മനസുമായി ചിലവഴിക്കേണ്ടി വരില്ല. ധൈര്യമായി വീടിന്റെ സുരക്ഷിതത്വത്തിൽ സമാധാനമായി കിടന്നുറങ്ങാം. പ്രായമുള്ള ആളുകളെ കാണുമ്പോൾ ഞാൻ ആലോചിച്ചത് എത്രകാലം അവർ ഈ സ്വപ്നം കണ്ടു വേദനയോടെ കിടന്നിട്ടുണ്ടാവും. അവർ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല ഒരിക്കൽ ഇത് സാധ്യമാകും എന്ന്. ഈ അഴുക്കു വെള്ളത്തിൽ ജീവിച്ചു മരിച്ചുപോകാനാകും തങ്ങളുടെ വിധി എന്ന് കരുതി ജീവിതം തള്ളി നീക്കിയവരാണ് അവർ . എന്നാൽ വിധി തിരുത്തി കുറിക്കാൻ കഴിയും മനുഷ്യരുടെ വിധി മാറ്റി വരയ്ക്കാൻ കഴിയും എന്നാണ് എൽഡിഎഫ് സർക്കാർ തെളിയിച്ചിട്ടുള്ളത്”-അദ്ദേഹം പറഞ്ഞു.
കൊച്ചി ഗാന്ധിനഗർ പി ആൻഡ് ടി കോളനി നിവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് 83 കുടുംബങ്ങൾക്കാണ് സ്വന്തം ഭവനം എന്ന സ്വപ്നം യാഥാർഥ്യമായത്. ആകെ 14.61 കോടി രൂപയാണ് 83 കുടുംബങ്ങൾക്കുള്ള ഈ ഫ്ലാറ്റിന്റെ നിർമ്മാണച്ചെലവ്. ഇതിൽ 9.03 കോടിയും നൽകിയത് ലൈഫ് മിഷനാണ്. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് 4.86 കോടി രൂപയും PMAY 1.23 കോടിയും പദ്ധതിക്കായി നൽകി. ഇതിൽ തന്നെ കൊച്ചി സ്മാർട്ട് മിഷന്റെ 53.27%വും സംസ്ഥാന സർക്കാരിന്റെയും കോർപ്പറേഷന്റെയും വിഹിതമാണ്. സി എൻ മോഹനൻ ജിസിഡിഎ അധ്യക്ഷനായിരുന്ന കാലത്താണ് പദ്ധതിക്ക് തുടക്കമായത്. മന്ത്രി പി രാജീവ്, കെ ജെ മാക്സി എം എൽ എ, മേയർ കെ അനിൽകുമാർ എന്നിവരും പദ്ധതിയുടെ മേൽനോട്ടം വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ട കെട്ടിടമാണ് പണി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തത്.
also read :പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: മൊബൈൽ ഫോണിന് നിരോധനം
മുണ്ടംവേലിയിൽ ജിസിഡിഎ ഉടമസ്ഥതയിലുള്ള 70 സെന്റോളം വരുന്ന ഭൂമിയിലാണ് ഈ ലൈഫ് മിഷൻ സമുച്ചയം. പ്രീ എഞ്ചിനീയേഡ് ബിൽഡിംഗ് സ്ട്രക്ചർ (PEB) രീതിയിലാണ് നിർമാണം. നാലുനിലകളിലായി രണ്ടു ബ്ലോക്കുകളായിട്ടാണ് നിർമ്മാണം. ആകെ 83 ഭവന യൂണിറ്റുകളാണുള്ളത്. 375 ചതുരശ്രഅടി വിസ്തീർണമുള്ള ഓരോ ഫ്ലാറ്റിലും രണ്ട് ബെഡ്റൂം, ഒരു ലിവിംഗ് കം ഡൈനിംഗ് റൂം, കിച്ചൻ, ടോയ്ലറ്റ് എന്നിവയുണ്ട്. കൂടാതെ 3 ഭവന യൂണിറ്റുകൾ കോമൺ അമിനിറ്റിസായി സിക്ക് റൂം, ഡേ കെയർ സെന്റർ, അഡ്മിൻ റൂം, റീഡിംഗ് റൂം എന്നിങ്ങനെയായി നൽകിയിരിക്കുന്നു. മഴവെള്ള സംഭരണി, കുടിവെള്ള സംഭരണ സംവിധാനം, അഗ്നി ശമന സംവിധാനം എന്നിവയും ഉണ്ട്. 3,49,247 വീടുകളാണ് ഇതിനകം ലൈഫ് ഭവന പദ്ധതി വഴി കേരളത്തിൽ പൂർത്തിയാക്കിയത്. 1,16,653 വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here