ജെഫിനെ കൊലപ്പെടുത്തിയത് ഗോവയിൽ; പ്രതികളെ ഗോവയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

കൊച്ചിയിൽ കാണാതായ ജെഫിനെ കൊലപ്പെടുത്തിയത് ഗോവയിലെ വാ തോറ ഗ്രാമത്തിൽ. മൃതദേഹം ജെഫിൻ്റേതെന്ന് ഉറപ്പിക്കാൻ നടപടികൾ തുടങ്ങി. പ്രതികളായ അനിൽ ചാക്കോ ,വിഷ്ണു എന്നിവരെ എറണാകുളം സൗത്ത് ഇൻസ്‌പെക്ടർ എം.എസ് ഫൈസലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഗോവയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.

ALSO READ: ഇന്ന് ശ്രീനാരായണ ഗുരു സമാധി ദിനം

അതേസമയം രണ്ടാം പ്രതി സ്റ്റെഫിന് ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ തെളിവെടുപ്പിനായി കൊണ്ട് പോയിട്ടില്ല. 2021 നവംബറിലാണ് ജെഫിൻ വീടുവിട്ടിറങ്ങുന്നത്. ഇതിനെത്തുടർന്ന് ഇയാളുടെ അമ്മ എറണാകുളം സൗത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. ആഗസ്‌തിൽ മറ്റൊരു കേസിലെ പ്രതിയുടെ മൊഴിയിൽനിന്നുമാണ്‌ ജെഫിന്റെ കൊലപാതകത്തെക്കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിക്കുന്നത്. പിന്നീടുള്ള അന്വേഷണത്തിലാണ് അനിൽ ചാക്കോ ഉൾപ്പെടെയുള്ളവർ പിടിയിലാകുന്നത്. ജെഫിനെ കാണാതായ 2021 നവംബറിൽതന്നെയായിരുന്നു കൊലപാതകം എന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്.

ALSO READ: സംസ്ഥാനത്ത് ഇന്നും മഴ തുടരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News