ഇനി കുരുക്കില്‍ പെടേണ്ട, രാജ്യത്തെ ഏറ്റവും വലിയ ആകാശപാത കൊച്ചിയില്‍ ഉയരുന്നു

കുരുക്കില്‍പ്പെടാതെ ഇനി കൊച്ചിക്കാര്‍ക്ക് യാത്ര ചെയ്യാം. രാജ്യത്തെ തന്നെ ഏറ്റവും വലിയ ആകാശപാത ഉയരുകയാണ് കൊച്ചി നഗരത്തില്‍. ഇടപ്പള്ളി മുതല്‍ അരൂര്‍ വരെ 16.75 കിലോമീറ്റര്‍ ദൂരത്തില്‍ ആകാശപാത നിര്‍മിക്കാനൊരുങ്ങുകയാണ് ദേശീയപാത അതോറിറ്റി. ഇടപ്പള്ളി മുതല്‍ അരൂര്‍വരെയുള്ള 18 കിലോമീറ്റര്‍ ദൂരത്തില്‍ ദിവസവും 50000 വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വരുന്ന മൂന്ന് വര്‍ഷത്തിനിടയില്‍ ഇത് ഇരട്ടിയാകാന്‍ സാധ്യതയുണ്ട്.

Also Read; ഫിഫ റാങ്കിങില്‍ മികച്ച നേട്ടം സ്വന്തമാക്കി ഇന്ത്യ; പുതിയ പട്ടികയില്‍ 100ാം സ്ഥാനത്ത്

ഇടപ്പള്ളിയില്‍ നിന്ന് അരൂര്‍ വരെ 18 കിലോമീറ്ററും നേരത്തെ പ്രഖ്യാപിച്ച അരൂരില്‍ നിന്നു തുറവൂര്‍ വരെയും 13 കിലോമീറ്റര്‍ ആകാശപ്പാതയുമാണ് ദേശീയപാത അതോറിറ്റിയുടെ പ്രഥമ പദ്ധതിയില്‍ ഉള്ളത്. ഭൂമി ഏറ്റെടുക്കല്‍ ദുര്‍ഘടമായ ഈ പ്രദേശത്ത് ഇതല്ലാതെ മറ്റു മാര്‍ഗമില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പുതിയ രൂപകല്‍പന. ഇടപ്പള്ളി- തിരുവനന്തപുരം, വല്ലാര്‍പ്പാടം ടെര്‍മിനല്‍, പോര്‍ട്ട് ട്രസ്റ്റ് ഓഫീസ്- കുണ്ടന്നൂര്‍, മൂന്നാര്‍- കൊച്ചി, വാളയാര്‍- വടക്കഞ്ചേരി, എന്നീ പാതകളാണ് അരൂര്‍ ഇടപ്പള്ളി പാതയുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രധാനപാതകള്‍.

അരൂരില്‍ നിന്നു തുറവൂര്‍വരെ 26 മീറ്റര്‍ വീതിയില്‍ ആറുവരി ഗതാഗതത്തിനുള്ള സൗകര്യമാണ് ഉയരപാതയിലുണ്ടാവുക. 1,668.50 കോടി രൂപയ്ക്ക് മഹാരാഷ്ട്ര നാസിക്കിലെ അശോക ബില്‍ഡ്കോണ്‍ കമ്പനിയാണു നിര്‍മാണക്കരാര്‍ ഏറ്റെടുത്തത്. നിലവിലുള്ള നാലുവരിപ്പാതയുടെ മധ്യഭാഗത്ത് വലിയ തൂണുകള്‍ സ്ഥാപിച്ചാണ് ഉയരപാത നിര്‍മിക്കുന്നത്. പാതയുടെ നടുഭാഗത്ത് ഒറ്റത്തൂണിലായിരിക്കും പാത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News