കാക്കനാട് യുവതി ഉള്‍പ്പെടെ ഒന്‍പത് പേര്‍ എംഡിഎംഎയുമായി പിടിയില്‍

കൊച്ചി കാക്കനാട് നിന്ന് എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ ഒന്‍പത് പേര്‍ പിടിയില്‍. ടി വി സെന്ററിന് സമീപത്തെ ഹാര്‍വെസ്റ്റ് അപ്പാര്‍ട്ട്മെന്റില്‍ നിന്നുമാണ് ഒന്‍പത് പേരെ ഇന്‍ഫോപാര്‍ക്ക് പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്നും 13.522 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു പ്രതികളെ പിടികൂടിയത്.

ALSO READ:“ഞാന്‍ അന്നേ പറഞ്ഞതല്ലേ ഇവന്‍ ഒരു വിഷമാണ്, ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം മോശമാണ്”; ചെകുത്താനെതിരെ ബാല

പാലക്കാട് സ്വദേശികളായ ജമീല മന്‍സില്‍ സാദിഖ് ഷാ, ബിഷാരത്ത് വീട്ടില്‍ സുഹൈല്‍ ടി.എന്‍, കളംപുറം വീട്ടില്‍ രാഹുല്‍ കെ എം, ആകാശ് കെ, തൃശൂര്‍ സ്വദേശികളായ നടുവില്‍പുരക്കല്‍ വീട്ടില്‍ അതുല്‍കൃഷ്ണ, മുഹമ്മദ് റംഷീഖ് പി ആര്‍, നിഖില്‍ എം എസ്, നിധിന്‍ യു എം, രാഗിണി എന്നിവരാണ് പിടിയിലായത്.

ALSO READ:നടി റോഷ്‌ന ആന്‍ റോയിയെ അധിക്ഷേപിച്ചെന്ന കേസ്; അറസ്റ്റിലായ യൂട്യൂബര്‍ സൂരജ് പാലാക്കാരന് ജാമ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News