കണ്ണൂരില്‍ വീട്ടുമുറ്റത്തിരുന്ന ബൈക്കില്‍ അജ്ഞാതര്‍ പെട്രോളൊ‍ഴിച്ച് തീവെച്ചു, ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്

കണ്ണൂര്‍ പയ്യന്നൂർ രാമന്തളിയിൽ ബൈക്ക് തീവച്ച് നശിപ്പിച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് അജ്ഞാതർ തീവച്ച് നശിപ്പിക്കുകയായിരുന്നു. കുരിശുമുക്കിലെ എം പി ഷൈനേഷിന്‍റെ ബൈക്കാണ് തീവച്ച് നശിപ്പിച്ചത്. പുലർച്ചെ 1.30 ഓടെ ഹെൽമറ്റ് ധരിച്ചെത്തിയ മൂന്നു പേർ ചേർന്നാണ് കത്തിച്ചത്. ബൈക്ക് പെട്രോൾ ഒഴിച്ച് കത്തിക്കുന്നതിന്‍റെ ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു.

വീഡിയോ ലിങ്ക്https://www.youtube.com/watch?v=2TJzNMT3Eec

ALSO READ: നിപയില്‍ ആശ്വാസം: ചികിത്സയിലുള്ള കുട്ടിയടക്കം രണ്ട് പേര്‍ക്ക് രോഗമുക്തി

വീടിന്‍റെ മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഹോണ്ട യുണീകോര്‍ണ്‍ ബൈക്കിനടത്ത് മ‍ഴക്കോട്ടും ഹെല്‍മെറ്റും ധരിച്ച് മൂന്ന് പേര്‍ എത്തുന്നതും അതില്‍ ഒരാള്‍ കയ്യില്‍ കരുതിയ പെട്രോള്‍ വാഹനത്തിന് പുറത്ത് ഒ‍ഴിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പിന്നാലെ അല്‍പം നീങ്ങി മറ്റ് രണ്ട് പേരുടെ അടുത്ത് എത്തിയ ശേഷം തീപ്പെട്ടി കത്തിച്ചെറിയുന്നതും മൂവരും ഓടി രക്ഷപ്പെടുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

ALSO READ: നായ്ക്കളുടെ മറവിൽ കഞ്ചാവ് വിൽപ്പന, പൊലീസിനെ വെട്ടിച്ച് കടന്ന പ്രതി പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News