കണ്ണൂരിൽ കോൺഗ്രസും മുസ്ലീം ലീഗും അകൽച്ചയിൽ, വിശദീകരണ യോഗത്തിൽ ലീഗ് വിട്ടു നിൽക്കും

കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ മുറുകുമ്പോള്‍  യുഡിഎഫിനുള്ളിലും ഭിന്നതകള്‍ രൂപപ്പെടുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കണ്ണൂരില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മില്‍ അകല്‍ച്ചയിലാണ്. വെള്ളിയാ‍ഴ്ച് നടക്കാനിരിക്കുന്ന കെ സുധാകരനെ പിന്തുണച്ചുള്ള വിശദീകരണ യോഗത്തിൽ നിന്നും ലീഗ് വിട്ടു നിൽക്കും.

ALSO READ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു; വൃദ്ധൻ അറസ്റ്റിൽ

യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് കെ.എം ഷാജിയും  മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടും വിശദീകരണ യോഗത്തിൽ പങ്കെടുക്കില്ല. പ്രചാരണ ബോർഡുകളിണ്ടായിരുന്നത് സുധാകരന്‍റെയും കെഎം ഷാജിയുടെയും ഫോട്ടോകൾ. ബഹിഷ്കരണത്തിന് പിന്നിൽ കണ്ണൂർ മേയർ സ്ഥാനം സംബന്ധിച്ച തർക്കമെന്നാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News