കിളിമാനൂരിൽ വാർഡ് അംഗത്തിനെ കാർ യാത്രികരായ സ്ത്രീയും പുരുഷനും ചേർന്ന് മർദിച്ചു

കിളിമാനൂരിൽ തകർന്ന റോഡ് മണ്ണിട്ട് ഉറപ്പിക്കുന്നതിനിടെ വാർഡ് അംഗത്തിനെ കാർ യാത്രികരായ സ്ത്രീയും പുരുഷനും ചേർന്ന് മർദിച്ചു . കിളിമാനൂർ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് 14-ാം വാർഡ് അംഗം ശ്യാംനാഥിനെയാണ് മർദ്ദനമേറ്റത്.ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു സംഭവം.

Also read:നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച; ജാർഖണ്ഡിൽ നിന്ന് അഞ്ച് പേർ അറസ്റ്റിൽ

കിളിമാനൂർ ജംഗ്ഷനു സമീപം മഹാദേവേശ്വരം മങ്കാട് റോഡ് തകർന്നതിനെ തുടർന്ന് റോഡിൽ ക്വാറി വേസ്റ്റ് ഇട്ട് നന്നാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗതാഗത തടസ്സം ഉണ്ടായി എന്ന് പറഞ് ശ്യാംനാഥിനെ അക്രമിച്ചത്. മർദനമേറ്റ പഞ്ചായത്ത് അംഗത്തെ കേശവപുരം സാമൂഹ്യരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കിളിമാനൂർ പൊലീസ് വാർഡ് അംഗത്തിൻ്റെ പരാതിയിൽ കാർ യാത്രികരെ കസ്റ്റഡിയിൽ എടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News