കൊച്ചിയില്‍ മധ്യവയ്‌സ്‌കനെ യുവാവ് തലയ്ക്കടിച്ച് വീഴ്ത്തി

കൊച്ചിയില്‍ മധ്യവയ്‌സ്‌കനെ യുവാവ് തലയ്ക്കടിച്ച് വീഴ്ത്തി. പൊക്കന്‍ ബിപിന്‍ എന്നറിയപ്പെടുന്ന ബിനീഷാണ് ആക്രമണം നടത്തിയത്.ഇയാളെ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു.അതേ സമയം ഗുരുതരമായി പരുക്കേറ്റ എറണാകുളം സ്വദേശി ഗ്രിഫിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Also Read: കേന്ദ്രമന്ത്രി അനുരാഗ് താക്കൂറുമായി കൂടിക്കാഴ്ച നടത്തി കെ വി തോമസ്

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പൊക്കന്‍ ബിപിന്‍ എന്നറിയപ്പെടുന്ന ബിനീഷാണ് എറണാകുളം സ്വദേശി ഗ്രിഫിന്റെ തലയ്ക്കടിച്ച് വീഴ്ത്തിയത്. ഇരുവരും ചേര്‍ന്ന് കൊച്ചിയില്‍ ഒരു സ്ഥാപനം നടത്തിയിരുന്നു. ഈ സ്ഥാപനത്തില്‍ നിന്നും ചില സാധനങ്ങള്‍ കടത്തിയതിലെ വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ആളുകള്‍ നോക്കി നില്‍ക്കെയാണ് ബിനീഷ് വടി ഉപയോഗിച്ച് മധ്യവയസ്‌കന്റെ തലയ്ക്കടിച്ചത്.

Also Read: പോക്‌സോ കേസ്; പ്രതിക്ക് 97 വര്‍ഷം തടവും 8.30 ലക്ഷം രൂപ പിഴയും

ആക്രണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗ്രിഫിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ രതീഷ്, ദര്‍ശക്, ആഷിക് എന്നിവര്‍ ചേര്‍ന്നാണ് പൊക്കന്‍ ബിപിനെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കൊച്ചിയിലും ആലപ്പുഴയിലുമായി 9 കേസുകളില്‍ പ്രതിയാണ് പൊക്കന്‍ ബിപിന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News