കൊച്ചി ചെമ്പുമുക്കില്‍ രാത്രി പെയ്ത മഴയില്‍ റോഡ് ഇടിഞ്ഞുതാഴ്ന്നു

കൊച്ചി ചെമ്പുമുക്കില്‍ റോഡ് ഇടിഞ്ഞുതാഴ്ന്നു. ചെമ്പുമുക്കില്‍ നിന്ന് അട്ടിപ്പേറ്റി നഗറിലേക്കുള്ള റോഡാണ് രാത്രി പെയ്ത മഴയില്‍ ഇടിഞ്ഞുവീണത്. അപകടം പുലര്‍ച്ചെയായതിനാല്‍ വലിയ ദുരന്തം ഒഴിവായി.

Also read:തിരുവനന്തപുരത്ത് വീണ്ടും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം

ചെമ്പുമുക്ക് സെന്‍റ് മൈക്കിള്‍സ് പള്ളി പാരിഷ് ഹാളിന് സമീപം അട്ടിപ്പേറ്റി നഗറിലേക്കുള്ള റോഡും സംരക്ഷണഭിത്തിയുമുള്‍പ്പടെയാണ് ഇടിഞ്ഞുവീണത്.ഞായറാഴ്ച്ച രാത്രിയുണ്ടായ കനത്ത മഴയെത്തുടര്‍ന്നാണ് പുലര്‍ച്ചെ അപകടം സംഭവിച്ചത്.ഇടപ്പള്ളി തോടിനോട് ചേര്‍ന്നാണ് തൃക്കാക്കര മുനിസിപ്പാലിറ്റി രണ്ടുമാസം മുന്‍പ് സംരക്ഷണഭിത്തി കെട്ടി റോഡ് നിര്‍മ്മിച്ചത്.തോടിനോട് ചേര്‍ന്നുള്ള വലിയ കയ്യേറ്റങ്ങളും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ റോഡു നിർമിച്ചതുമാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.

Also read:കണ്ണാന്തളി പൂക്കളുടെ കഥാകാരന്, മലയാളത്തിന്റെ എംടിയ്ക്ക് പിറന്നാള്‍ ആശംസകള്‍

80 ഓളം വീടുകളും സ്ക്കൂളുമൊക്കെ സ്ഥിതി ചെയ്യുന്ന മേഖലയാണിത്.വീട്ടുകാരുടെയും വിദ്യാര്‍ഥികളുടെയും യാത്രാമാര്‍ഗ്ഗമാണ് തടസ്സപ്പെട്ടിരിക്കുന്നത്.അപകടം പുലര്‍ച്ചെയായതിനാല്‍ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News