കൊച്ചിയിൽ സ്കൂട്ടർ യാത്രക്കാരിയുടെ കാലിലൂടെ സ്വകാര്യ ബസ്‌ കയറിയിറങ്ങി

KADAVANTHRA ACCIDENT

കൊച്ചി കടവന്ത്രയിൽ , സ്കൂട്ടർ യാത്രക്കാരിയുടെ കാലിലൂടെ സ്വകാര്യ ബസ്‌ കയറിയിറങ്ങി. എളംകുളം സ്വദേശിനി 59 കാരിയായ വാസന്തിക്കാണ്‌ ഗുരുതര പരുക്കേറ്റത്‌.

വാസന്തിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട്‌ 6.30ഓടെ കടവന്ത്ര ജിസിഡിഎയ്ക്ക്‌ മുന്നിലായിരുന്നു അപകടം. ഇടയാർ – പിറവം റൂട്ടിലോടുന്ന സെന്റ്‌ ജോൺസ്‌ ബസാണ്‌ വാസന്തിയുടെ കാലിലൂടെ കയറിയത്‌.

ALSO READ; പൂനെയിൽ ജോലി ചെയ്യുന്ന മലയാളി സൈനികനെ കാണാതായെന്ന് പരാതി

റോഡരികിൽ വാഹനത്തിലിരിക്കുമ്പോഴായിരുന്നു അപകടം. ബസ്‌ ഡ്രൈവർ ദിനേശനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ENGLISH NEWS SUMMARY: In Kochi Kadavantra, a private bus ran over the foot of a scooter passenger. 59-year-old Vasanthi, a native of Elamkulam, was seriously injured.Vasanti was admitted to a private hospital. The accident happened in front of Kadawantra GCDA around 6.30 pm on Saturday.Bus driver Dinesan was taken into police custody.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here