പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടയാക്കുന്നു, കൊടൈക്കനാലിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം; വിനോദ സഞ്ചാര മേഖലയെ ബാധിക്കും?

പരിസ്ഥിതി പ്രശ്നങ്ങൾ തടയുന്നതിൻ്റെ ഭാഗമായി കൊടൈക്കനാലിൽ 12 മീറ്ററിൽ കൂടുതൽ നീളമുള്ള ഭാരവാഹനങ്ങൾക്കും യാത്രാ വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്തി. നവംബർ 18 മുതലാണ് നിരോധനം നടപ്പാകുക.  ചുരം മേഖലയുടെ കവാടം മുതൽ നിരോധനം ബാധകമായിരിക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. എന്നാൽ, വിനോദ സഞ്ചാരത്തിന് സാധാരണഗതിയിൽ ഉപയോഗിക്കുന്ന പാസഞ്ചർ ബസ്സുകൾക്കും ടൂറിസ്റ്റ് ബസുകൾക്കും 10–11 മീറ്റർ മാത്രമാണ് നീളം എന്നതിനാൽ 45 സീറ്റ് വരെയുള്ള ബസുകളെ തീരുമാനം പ്രതികൂലമായി ബാധിക്കില്ലെന്നും അതുകൊണ്ട് തന്നെ വിനോദ സഞ്ചാരികൾക്ക് പൊതുവെ പ്രശ്നം സൃഷ്ടിക്കുന്നതാകില്ല തീരുമാനം എന്നുമാണ് സൂചന. അതേസമയം, കൊടൈക്കനാൽ, ഊട്ടി എന്നിവിടങ്ങളിലെ ഇ– പാസ് സംവിധാനം കർശനമായി ഇപ്പോഴും തുടരുന്നുണ്ട്. നീലഗിരി ജില്ലയുടെ രജിസ്ട്രേഷൻ നമ്പറില്ലാത്ത എല്ലാ വാഹനങ്ങൾക്കും ഇ–പാസ് ബാധകമാണ്.

ALSO READ: ഇഡിയും ആദായ നികുതി വകുപ്പും റിപ്പോർട്ട് നല്‍കണം; കൊടകര കള്ളപ്പണ ഇടപാട് കേസിൽ ഹൈക്കോടതിയില്‍ ഹര്‍ജി

പ്രാദേശികമായി രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് ഈ രേഖ ആവശ്യമില്ല. പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലം കഴിഞ്ഞ മേയ് 7 മുതലാണ് സന്ദർശകർക്ക് ഇ–പാസ് വഴിയുള്ള  പ്രവേശനം അനുവദിച്ചത്. ഇ–പാസ് ലഭിക്കാൻ യാത്രക്കാരുടെ എണ്ണം, വാഹനത്തിൻ്റെ മോഡൽ, ഇന്ധനം, സന്ദർശന – താമസ വിവരങ്ങൾ, ഉദ്ദേശ്യം തുടങ്ങിയ വിവരങ്ങൾ ചേർത്ത് epass.tnega.org എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. അപേക്ഷ സമർപ്പിച്ചാൽ ക്യുആർ കോഡുള്ള ഇ-പാസ് ലഭിക്കും. കൊടൈക്കനാലിലേക്കും ഊട്ടിയിലേക്കുമുള്ള പ്രവേശന പോയിൻ്റുകളിൽ ഇതു പരിശോധിക്കും. മദ്രാസ് ഹൈക്കോടതിയാണ് ഇ–പാസ് ഏർപ്പെടുത്താൻ നീലഗിരി, ഡിണ്ടിഗൽ കലക്ടർമാർക്കു നിർദേശം നൽകിയത്. പിന്നീട് ഈ നിബന്ധന അനിശ്ചിതകാലത്തേക്കു നീട്ടുകയായിരുന്നു. ഐഐടി മദ്രാസ്, ഐഐഎം ബെംഗളൂരു എന്നിവയുടെ പഠനത്തിൽ ഊട്ടിയിൽ പ്രതിദിനം 1,300 വാനുകൾ ഉൾപ്പെടെ 20,000 വാഹനങ്ങൾ എത്തുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News