കൊല്ലം തൂവൽമല വനത്തിൽ വിദ്യാർത്ഥികളും അധ്യാപകരും അകപ്പെട്ടു

കൊല്ലം അച്ചൻകോവിലിൽ വിദ്യാർത്ഥികൾ ഉൾവനത്തിൽ അകപ്പെട്ടു. തൂവൽമല വനത്തിലാണ് കുട്ടികൾ അകപ്പെട്ടത്. 29 വിദ്യാർത്ഥികളും മൂന്ന് അധ്യാപകരുമാണ് കാട്ടിൽ അകപ്പെട്ടത്. കൊല്ലം ക്ലാപ്പന എസ്‌വിഎച്ച്എസ്എസ്‌സി ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് & ഗൈഡ്സിൽ ഉൾപ്പെട്ട വിദ്യാർത്ഥികളാണിവർ. കുട്ടികളെ തിരികെ എത്തിക്കാൻ പോലീസും വനപാലകരും ശ്രമം ആരംഭിച്ചു. ​വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി.

Also Read; പണം മോഷ്ടിച്ചെന്ന സംശയം; സുഹൃത്തിന്റെ കണ്ണുകുത്തിപ്പൊട്ടിച്ച യുവാവ് അറസ്റ്റിൽ

ശക്തമായ മഴ രക്ഷാപ്രവർത്തനത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. വിദ്യാർത്ഥികൾ സുരക്ഷിതരാണെന്നും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും കൊല്ലം ജില്ലാ കളക്ടർ അറിയിച്ചു. പോലീസും വനപാലകരും വിദ്യാർത്ഥികളെ പുറത്തെത്തിക്കാൻ ശ്രമം നടത്തുന്നു. ഡിവൈഎഫ്ഐ പ്രവർത്തകരും രക്ഷാ പ്രവർത്തനത്തിന് ഒപ്പമുണ്ട്.

Also Read; മരിച്ചു പോയ അച്ഛന്റെ ചിത്രത്തിനൊപ്പം സെല്‍ഫി; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News