ബൈക്ക് കാറിനും ഓട്ടോറിക്ഷയിലും ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

കൊല്ലം ചിതറയിൽ ബൈക്ക് കാറിനും ഓട്ടോറിക്ഷയിലും ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 3.45ഓടെയാണ് സംഭവം. ചിതറ ഇരപ്പിൽ സ്വദേശിയായ ബൈജുവാണ് മരിച്ചത്.

also read :മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0; രണ്ടാം ഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ ആരംഭിക്കും

അമിതവേഗതയിലും തെറ്റായ ദിശയിലും വന്ന ബൈക്ക് ആദ്യം കാറിനിടിക്കുകയും പിന്നീട് എതിരെവന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് തെറിച്ചു വീഴുകയും ആയിരുന്നു .
റോഡിൽ തലയിടിച്ച് വീണ ബൈജു സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു . വിദേശത്തായിരുന്ന ബൈജു രണ്ട് മാസം മുൻപാണ് അവധിക്ക് നാട്ടിൽ എത്തിയത് . വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനും ആണ് .

also read :എല്ലാ സഹതാപ തരംഗവും നില നിൽക്കുമ്പോഴും രാഷ്ട്രീയ പോരാട്ടം നടത്തിയ അടിയുറച്ച പാർട്ടി സഖാവാണ് ജെയ്ക്; പി എം ആർഷോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News