കൊല്ലത്ത് മകന്റെ കാലില്‍ സ്പൂണ്‍ ചൂടാക്കിവെച്ച് പൊള്ളിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു. കിളികൊല്ലൂര്‍ കല്ലുംതാഴം കാപ്പെക്സ് കശുവണ്ടി ഫാക്ടറിക്കു സമീപം അശ്വതി(34) ആണ് അങ്കണവാടി വിദ്യാര്‍ഥിയായ നാല് വയസ്സുകാരനോട് ക്രൂരത കാണിച്ചത്.
കുട്ടിയുടെ വലതു കാലില്‍ ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ്. ചായ വീണെന്നാണ് അശ്വതി ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ മിഠായി വാങ്ങാന്‍ പേഴ്‌സില്‍ നിന്ന് പണമെടുത്തു എന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന് യുവതി കുറ്റം സമ്മതിച്ചു.
പേഴ്‌സില്‍നിന്ന് പണമെടുത്ത ദേഷ്യത്തില്‍ സ്പൂണ്‍ ചൂടാക്കി കുട്ടിയുടെ കാല്‍ പൊള്ളിച്ചെന്നു സമ്മതിക്കുകയായിരുന്നു. കിളികൊല്ലൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്മ കുറ്റം സമ്മതിച്ചത്. മൊഴി രേഖപ്പെടുത്തിയ ശേഷം അമ്മയെയും കുഞ്ഞിനെയും വിട്ടയച്ചതായി കിളികൊല്ലൂര്‍ പൊലീസ് അറിയിച്ചു.
പൊതുപ്രവര്‍ത്തകരുടെ ഇടപെടലിലാണ് കിളികൊല്ലൂര്‍ പൊലീസ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കൊല്ലത്തെ ഒറ്റമുറി വീട്ടില്‍ അമ്മയും കുഞ്ഞും മാത്രമാണ് താമസിക്കുന്നത്. ചൈല്‍ഡ് ലൈന്‍ മുഖേനെ അമ്മയ്ക്ക് കൗണ്‍സിലിങ് നല്‍കാനാണ് പൊലീസ് തീരുമാനം. സമൂഹമാധ്യമങ്ങളില്‍ കുട്ടിയുടെ കാലിലെ മുറിവ് പ്രചരിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here