കൊല്ലത്ത് തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് സ്ത്രീകൾ ഇടിമിന്നലേറ്റ് മരിച്ചു

കൊല്ലം പുനലൂർ മണിയാറിൽ തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് സ്ത്രീകൾ ഇടിമിന്നലേറ്റ് മരിച്ചു. ഇടക്കുന്ന് സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ അടിക്കാട് തെളിക്കുന്നതിനിടെ ആയായിരുന്നു അപകടം.

Also read:ഡ്രൈവിങ് പഠിക്കുന്നതിനിടെ കാർ 300 മീറ്റർ താഴ്ച്ചയിലുള്ള മലയിടുക്കിലേക്കു വീണ് യുവതിക്ക് ദാരുണാന്ത്യം: വീഡിയോ

പുനലൂർ നഗരസഭയിലെ തൊഴിലുറപ്പ് ജോലി കഴിഞ്ഞദിവസം അവസാനിച്ചതിനാൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കള പറിക്കുന്നതിന് എത്തിയതാണ് ഇവർ. രാവിലെ 11 അരയോടെ മഴ പെയ്തതിനെ തുടർന്ന് ഇരുവരും സമീപത്തെ മരച്ചുവട്ടിലേക്ക് മാറിനിന്നു. ഈ സമയം വലിയ ശബ്ദത്തിൽ ഇടിവെട്ടി മിന്നൽ ഏൽക്കുകയായിരുന്നു.

Also read:ഉഷ്ണതരംഗത്തില്‍ വെന്തുരുകി ദില്ലി; കുടിവെള്ള ക്ഷാമം രൂക്ഷം

ഇരുവർക്കും ഒപ്പം മറ്റ് രണ്ട് സ്ത്രീകളും ഇതേ പറമ്പിന്റെ മറ്റൊരു ഭാഗത്ത് ജോലിക്കുണ്ടായിരുന്നു. സരോജത്തയും രജനിയെയും അന്വേഷിച്ച് ഇവർ എത്തിയപ്പോഴാണ് ഇരുവരും മരച്ചുവട്ടിൽ വീണു കിടക്കുന്നത് കണ്ടത്. ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച സരോജത്തിന് 42 വയസ്സും രജനിക്ക് 54 വയസ്സുമാണ് പ്രായം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News