കരുതലും കൈത്താങ്ങും കൊല്ലം താലൂക്ക് തല അദാലത്തിൽ 40 വർഷത്തെ പരാതിക്ക് വരെ പരിഹാരമായി. ഓൺലൈനായി ലഭിച്ച 831 പരാതി 572 പരിഗണിച്ചു 84 എണ്ണം തീർപ്പാക്കി. 67 എണ്ണം തള്ളി ഇന്ന് ഇന്ന് മാത്രം 300 ഓളം പരാതികൾ ലഭിച്ചു.
Also read: ‘മോദി സൂത്രശാലിയായ കുറുക്കൻ’; മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിലെ കേന്ദ്ര നിലപാടിനെതിരെ ബിനോയ് വിശ്വം
4 പതിറ്റാണ്ടായി സ്വന്തം ഭൂമിയുടെ കരമൊടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജഗദീഷൻ സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുന്നു. ഒടുവിൽ കരുതലും കൈത്താങ്ങും കൊല്ലം താലൂക്ക് തല അദാലത്തിൽ കരമൊടുക്കാൻ ജഗദീഷന് അനുവാദം നൽകികൊണ്ടുള്ള ഉത്തരവ് കൈമാറി. മുൻഗണന റേഷൻ കാർഡുകൾ കെട്ടിട നികുതി, സൂര്യതാപമേറ്റ് ചത്ത പശുവിന് നഷ്പരിഹാരം, പട്ടയം വഴിപ്രശ്നം മക്കൾ സംരക്ഷിക്കുന്നില്ലെന്ന വയോദികരുടെ പരാതി അങ്ങനെ മനുഷ്യ ജീവിതത്തെ ബാധിക്കുന്നതെല്ലാം അദാലത്തിൽ പരിഗണിച്ചു. പാവപ്പെട്ടവരോടും നീതി നിഷേധിക്കപ്പെട്ടവരോടുമുള്ള രണ്ടാം പിണറായി സർക്കാരിന്റെ കരുതലാണ് അദാലത്തെന്ന് മന്ത്രി. കെഎൻ ബാലഗോപാലും, ജെ.ചിഞ്ചുറാണിയും പറഞ്ഞു.
Also read: മാലിന്യ മുക്ത നവ കേരളം; ജനുവരി ഒന്നുമുതൽ ഏഴ് വരെയുള്ള ഒരാഴ്ച വലിച്ചെറിയൽ വിരുദ്ധ വാരാചരണം
വിവിധ താലൂക്കുകളിലായി ജനുവരി 10 വരെയാണ് അദാലത്തുകള്‍. ജനുവരി മൂന്നിന് കുന്നത്തൂര്‍ താലൂക്ക് ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി കോളജിലും നാലിന് കൊട്ടാരക്കര താലൂക്ക് മിനി സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലും ആറിന് പത്തനാപുരം താലൂക്ക് സാഫല്യം ഓഡിറ്റോയത്തിലും ഏഴിന് കരുനാഗപ്പള്ളി താലൂക്ക് ലോര്‍ഡ്സ് പബ്ലിക് സ്‌കൂളിലും, 10ന് പുനലൂര്‍ താലൂക്ക് കെ. കൃഷ്ണപിള്ള കള്‍ച്ചറല്‍ ഹാള്‍ ചെമ്മണൂര്‍ എന്നീ വേദികളിലാണ് അദാലത്ത് നടക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here