കുവൈത്തിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം സമാനമായ മറ്റൊരു സ്ഥാപനത്തിലേക്ക് വിസ മാറ്റം അനുവദിക്കുവാൻ തീരുമാനിച്ചു. മാനവ ശേഷി സമിതി അധികൃതരാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഇതേ വിഭാഗത്തിൽ ഉൾപ്പെട്ട മറ്റൊരു സ്ഥാപനത്തിലേക്ക് നിലവിലെ സ്പോൺസറുടെ അനുമതിയോടെ വിസ മാറ്റാൻ സാധിക്കും. നിലവിൽ 3 വർഷത്തിന് ശേഷം മാത്രമേ വിസ മാറ്റത്തിന് അനുമതി ഉണ്ടായിരുന്നുവുള്ളൂ.
രാജ്യത്തെ തൊഴിൽ വിപണിയിൽ നേരിടുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനും ചെറുകിട ഇടത്തരം സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധികൾ മറികടക്കുന്നതിന് സർക്കാർ നൽകി വരുന്ന പിന്തുണയുടെയും ഭാഗമായാണ് നടപടി. ഇതിന്റെ ഭാഗമായി 60 വയസ്സ് കഴിഞ്ഞ സർക്കാർ പ്രവാസി ജീവനക്കാര്‍ക്ക് സ്വകാര്യ മേഖലയിലേക്ക് മാറാനും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്വകാര്യ മേഖലയിലേക്ക് വീസ മാറ്റാനുള്ള അനുവാദവും നേരത്തെ നൽകിയിരുന്നു.
ENGLISH NEWS SUMMARY: In Kuwait, it has been decided to allow workers of small and medium enterprises to change their visa to another similar enterprise after one year
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here