‘കഴിഞ്ഞ 8 വർഷംകൊണ്ട് ഭാവനാപൂർണമായ മാറ്റം പൊലീസിൽ ഉണ്ടാക്കാൻ കഴിഞ്ഞു’: മുഖ്യമന്ത്രി

കഴിഞ്ഞ 8 വർഷംകൊണ്ട് ഭാവനാപൂർണമായ മാറ്റം പൊലീസിൽ ഉണ്ടാക്കാൻ കഴിഞ്ഞു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുരക്ഷിതവും സമാധാന പൂർവവുമായി ജീവിക്കാൻ കഴിയുന്ന സംസ്ഥാനമായി കേരളത്തെ മാറ്റാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

Also read:പന്തീരാങ്കാവ് പീഡന കേസ്; യുവതി മൊഴി മാറ്റി പറയാനുള്ള സാഹചര്യം എന്താണെന്ന് കണ്ടെത്തണം: പി സതീദേവി

‘8 വർഷം മുൻപത്തെ പൊലീസ് സേനയല്ല ഇപ്പോൾ. ആർക്കും ഏത് സമയവും ആശ്രയിക്കാവുന്ന ഇടമായി പൊലീസ് സ്റ്റേഷനുകൾ മാറി. ക്രമസമാധാനത്തിനൊപ്പം മതനിരപേക്ഷത ഉറപ്പിക്കാൻ കഴിയുന്ന രീതിയിലായിരുന്നു പൊലീസിന്റെ പ്രവർത്തനം. വർഗീയ കലാപങ്ങൾ ഇല്ലാതെ കേരളത്തെ ചേർത്ത് നിർത്താൻ പൊലീസിനായി. വർഗീയ കലാപങ്ങൾ ഇല്ലാത്ത നാടായി കേരളം മാറി. വർഗീയ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ കഴിഞ്ഞു. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കാലത്ത് പോലും ഒരു ക്രമ സമാധാന പ്രശ്നവുമില്ലാതെ പോകാൻ കഴിഞ്ഞത്.

Also read:തീരദേശ, പുഴ, കനാല്‍ പുറമ്പോക്ക് പട്ടയം പ്രശ്നം പരിഹരിക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കും:  മന്ത്രി കെ.രാജന്‍

ഫലപ്രദമായ പ്രോസിക്യൂഷൻ നടപടികളും കൈകൊള്ളാൻ കഴിഞ്ഞു. തെളിയിക്കാൻ കഴിയില്ല എന്ന് കരുതിയ പല കേസുകളും പൊലീസിന് നിഷ്പ്രയാസം തെളിയിക്കാൻ കഴിഞ്ഞു.സ്ത്രീ സുരക്ഷ ഏറ്റവും കാര്യക്ഷമമായി നടപ്പിലാക്കാൻ കഴിഞ്ഞു. ഗാർഹിക പീഡനങ്ങളിൽ ഇരകൾക്ക് ഒപ്പം നിന്നുള്ള നടപടികൾ ഉണ്ടായി. സൈബർ കുറ്റകൃത്യങ്ങളിലും കർശന നിലപാട് സ്വീകരിച്ചു. സൈബർ കുറ്റകൃത്യങ്ങളിലും പഴുതടച്ച അന്വേഷണ സംവിധാനമാണ് നിലവിൽ കേരളത്തിലുള്ളത്. സൈബർ കുറ്റകൃത്യങ്ങളിൽ കുറ്റവാളികളെ അതിവേഗം കണ്ടെത്താനായി പ്രത്യേക പൊലീസ് സ്റ്റേഷനുകൾ ആരംഭിച്ചു. അന്വേഷണം ഉദ്യോഗസ്ഥൻ മതിയായ പരിശീലനം നൽകി. ഇത് ശിക്ഷ ഉറപ്പാക്കുന്നത് കാര്യക്ഷമക്കാൻ കഴിഞ്ഞു- മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News