ലണ്ടന്‍ നഗരത്തിൽ ഓരോ ആറു മിനിറ്റിലും ശരാശരി ഒരു മൊബൈൽ ഫോൺ വീതം മോഷണം പോകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം മാത്രം ലണ്ടനിൽ നിന്ന് 90,864 ഫോണുകളാണ് മോഷണം പോയത്.
നഗരത്തിനുള്ളിൽ പ്രതിദിനം 250 ഫോണുകളോളം മോഷണം പോകുന്നുവെന്നാണ് കണക്കുകൾ. ലണ്ടൻ മേയർ സാദിഖ് ഖാനും മെട്രോപൊളിറ്റൻ പൊലീസ് കമ്മീഷണർ സർ മാർക്ക് റൗലിയും സംയുക്തമായി ഈ പ്രശ്ന പരിഹാരത്തിനായി ഒരു തുറന്ന കത്ത് പ്രമുഖ മൊബൈല്‍ കമ്പനികള്‍ക്ക് നൽകിയിരുന്നു. സാംസങ്, ആപ്പിൾ തുടങ്ങിയ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളോട് കുറ്റവാളികള്‍ ഫോണുകള്‍ ടാർഗെറ്റുചെയ്യാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ മുൻകൂട്ടി ചെറുക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടായിരുന്നു ഈ കത്ത്.
also read :മുട്ടയും ഗോതമ്പ്‌പൊടിയുമുണ്ടോ വീട്ടില്‍ ? പത്ത് മിനുട്ടിലുണ്ടാക്കാം കിടിലന്‍ ദോശ
ഫോൺ മോഷണത്തിൽ ഇടപെടണമെന്ന് അവർ സോഫ്റ്റ്വെയർ ഡിസൈനർമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. മൊബൈൽ ഫോൺ ദാതാക്കൾ നിയമപാലകരുമായും നിയമനിർമ്മാതാക്കളുമായും അടുത്ത് സഹകരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ഇതിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. കൂടാതെ സ്‌മാർട്ട്‌ഫോണുകളിൽ നിന്നുള്ള ക്രിമിനൽ ഇൻസെന്റീവുകൾ “ഡിസൈൻ ഔട്ട്” എന്ന ആശയം പാരമ്പര്യേതരമായി തോന്നിയേക്കാമെങ്കിലും, ഇത് മുൻകാലങ്ങളിൽ നടപ്പിലാക്കിയവയുടെ മാതൃകയിലാണ്.
പൊലീസ് ശേഖരിച്ച ഡാറ്റ അനുസരിച്ച് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരിലെ കുറ്റവാളികളിൽ ഏറെയും ചെറുപ്പക്കാരാണ്. മൊബൈല്‍ ഫോണുകള്‍ ഏറ്റവും കൂടുതൽ മോഷണം പോകുന്നത് 14 മുതൽ 20 വരെ പ്രായമുള്ള സ്മാർട്ട്‌ഫോൺ ഉടമകളുടെതാണ്.
also read :ഇന്ന് ലാൻഡർ മോഡ്യൂൾ വേർപെടും, ചന്ദ്രയാന്‍ 3 ലക്ഷ്യത്തിലേക്ക് അടുക്കുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here