ഫ്ലാറ്റിൻ്റെ വായ്പ അടക്കാൻ പണമില്ല, ഉത്തർപ്രദേശിൽ റിട്ട അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകളെ ബിൽഡിങിൻ്റെ 10-ാം നിലയിൽ നിന്നും മരുമകൻ തള്ളിയിട്ട് കൊന്നെന്ന് പരാതി-കേസ്

ഫ്ലാറ്റിൻ്റെ വായ്പ അടക്കാൻ പണമില്ല, ഉത്തർപ്രദേശിലെ ലക്നൌവിൽ റിട്ട അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകളെ ബിൽഡിങിൻ്റെ 10-ാം നിലയിൽ നിന്നും മരുമകൻ തള്ളിയിട്ട് കൊന്നെന്ന് പരാതി. ഫ്ലാറ്റിന്റെ വായ്പ തിരിച്ചടക്കാനായി മരുമകന്‍ മകളോട് പണം നിരന്തരം ആവശ്യപ്പെട്ടിരുന്നെന്നും ഇത് നൽകാത്തതിലുള്ള വൈരാഗ്യം മൂലമാണ് മകളെ മരുമകൻ ബിൽഡിങിലെ പത്താം നിലയിൽ നിന്നും തള്ളിയിട്ട് കൊന്നതെന്നും പെൺകുട്ടിയുടെ പിതാവായ റിട്ട. ജസ്റ്റിസ് പറയുന്നു. ലക്‌നോവിലെ ആരവല്ലി എൻക്ലേവിലാണ് പ്രീതി ദിവേദി എന്ന നാല്പതുകാരി കൊല്ലപ്പെട്ടിരിക്കുന്നത്.

ALSO READ: ഒരു ചെറ്യേ അഡ്ജസ്റ്റുമെൻ്റ്, ആശുപത്രിയുടെ ക്യൂആർ കോഡിന് പകരം യുവതി സ്വന്തം ബാങ്ക് അക്കൌണ്ടിൻ്റെ ക്യൂആർ പ്രദർശിപ്പിച്ച് 52 ലക്ഷം രൂപ തട്ടി, ഒടുവിൽ പൊലീസ് പിടിയിൽ

യുവതിയുടെ ഭർത്താവായ ശാരദാ പ്രസാദ് മകളെ ഫ്ലാറ്റിൻ്റെ വായ്പ അടയ്ക്കാനായി പണം ചോദിച്ച് നിരന്തരം ഉപദ്രവിച്ചിരുന്നെന്നും ഭീഷണി അസഹനീയമായപ്പോൾ താൻ എല്ലാ മാസവും 10,000 രൂപ മരുമകന് അയച്ചിരുന്നെന്നും പെൺകുട്ടിയുടെ പിതാവ് പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.  എന്നാൽ, പോസ്റ്റുമോ‌ർട്ടത്തിന് ശേഷം മാത്രമേ മരണത്തിന്‍റെ യഥാർഥ കാരണം കണ്ടെത്താൻ സാധിക്കുകയുള്ളൂവെന്നാണ് പൊലീസ് അറിയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News